AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ക്യാമറ ഓണാക്കി കീശയിലോ ഇരുമുടിയിലോ ഒളിപ്പിക്കും; ശബരിമലയിൽ വിഗ്രഹം ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

നിയമം ലംഘിക്കുന്നവരുടെ മൊബൈൽ ഫോണുകളും ക്യാമറകളും പോലീസ് പിടിച്ചെടുക്കും. കൂടാതെ ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെ വിഗ്രഹം, പതിനെട്ടാംപടി, മേൽതിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിൽ മൊബൈൽഫോൺ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് കേരള ഹൈക്കോടതിയും കർശനമായി വിലക്കിയിട്ടുള്ള കാര്യമാണ്. സാമൂഹികമാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാനും വ്ലോ​ഗുകൾ തയ്യാറാക്കാനുമായാണ്.....

ക്യാമറ ഓണാക്കി കീശയിലോ ഇരുമുടിയിലോ ഒളിപ്പിക്കും; ശബരിമലയിൽ വിഗ്രഹം ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
SabarimalaImage Credit source: PTI Photos
Ashli C
Ashli C | Published: 26 Nov 2026 | 10:08 AM

ശബരിമല: സന്നിധാനം ശ്രീകോവലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോയും വീഡിയോയും ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് വർദ്ധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമീപിച്ചു. വിലക്ക് ലംഘിച്ചു ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട്.

നിയമം ലംഘിക്കുന്നവരുടെ മൊബൈൽ ഫോണുകളും ക്യാമറകളും പോലീസ് പിടിച്ചെടുക്കും. കൂടാതെ ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെ വിഗ്രഹം, പതിനെട്ടാംപടി, മേൽതിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിൽ മൊബൈൽഫോൺ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് കേരള ഹൈക്കോടതിയും കർശനമായി വിലക്കിയിട്ടുള്ള കാര്യമാണ്. സാമൂഹികമാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാനും വ്ലോ​ഗുകൾ തയ്യാറാക്കാനുമായാണ് പലരും മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നത്.

ALSO READ:കാരണമെന്ത്‌? ഇന്നലെ വരാതിരുന്നത് 23000 പേർ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വമ്പൻ ഇടിവ്

സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ്…

കൂടാതെ വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനായി ദൃശ്യങ്ങൾ എടുക്കുന്നുണ്ട് എന്നാണ് പോലീസിന്റെ വിലയിരുത്തൽ.ദർശനത്തിനായി തിരുനടയിൽ എത്തുന്നതിനു മുൻപ് മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡിങ് ഓണാക്കിയ ശേഷം ഷർട്ടിലോ പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിച്ച് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് ചില യൂട്യൂബർമാർ ദൃശ്യങ്ങൾ പകർത്തുന്നത്.

ഇവ പിന്നീട് ചിത്രീകരണം അനുമതിയമായ സ്ഥലങ്ങളിലെ ദൃശ്യങ്ങൾക്കൊപ്പം ഇവ കൂടി എഡിറ്റ് ചെയ്ത് കയറ്റിയാണ് ലൈക്കിനും ഷെറിനും വേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ ഇവ പങ്കുവയ്ക്കുന്നത്.മറ്റു ചിലരാകട്ടെ ഇത്തരം ദൃശ്യങ്ങൾ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകുകയാണ് ചെയ്യുന്നത്. എന്നാൽ സാമൂഹിക വിരുദ്ധരും തീവ്ര സ്വഭാവമുള്ള സംഘടനകളും ഇത്തരം വീഡിയോകൾ സുരക്ഷവീഴ്ചകൾക്കായി ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ENGLISH SUMMARY

The intelligence wing has issued a warning regarding an increase in the capturing and circulation of photos and videos of the idols of Ayyappa and Malikappurathamma located inside the Sreekovil in sabarimala Sannidhanam. Following this, the Devaswom Vigilance team conducted an investigation and submitted a report. It is reported that the police have decided to initiate strict legal action—including arrests—against those who violate the prohibition by recording such visuals.

Follow Us