Drishyam 3: ക്ലൈമാക്‌സില്‍ അപ്പോഴേ കല്ലുകടിച്ചിരുന്നു, ദൃശ്യം 3 യെ പറ്റി വില്ലന്‍

Kalabhavan Shajon about Drishyam 3 Climax trolls: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം 3. സസ്‌പെന്‍സ് ത്രില്ലര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് പുതിയ പാര്‍ട്ട് അത്ര പോരാ എന്നാണ് സിനിമ കണ്ടവരില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സിനിമയിലെ വില്ലനായ കലാഭവന്‍ ഷാജോണ്‍.

Drishyam 3: ക്ലൈമാക്‌സില്‍ അപ്പോഴേ കല്ലുകടിച്ചിരുന്നു, ദൃശ്യം 3 യെ പറ്റി വില്ലന്‍

Drishyam 3

Published: 

28 Jun 2026 | 12:32 PM

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം 3. വന്‍ വിജയമായ ദൃശ്യം ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ശേഷമാണ് സിനിമയുടെ മൂന്നാം പതിപ്പ് തിയേറ്ററുകളില്‍ എത്തിയത്. സസ്‌പെന്‍സ് ത്രില്ലര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് പുതിയ പാര്‍ട്ട് അത്ര പോരാ എന്നാണ് സിനിമ കണ്ടവരില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തീയേറ്ററുകളില്‍ ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ഒടിടി റിലീസിന് എത്തിയപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങുന്നത്.
സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും സീനുകളെയും ട്രോള്‍ ചെയ്തു കൊണ്ട് നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ ട്രോളുകളിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു സിനിമയിലെ വില്ലനായ കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. ഷോ സ്‌കേപ്പ് ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലൈമാക്‌സിലെ കല്ലുകടിയെ കുറിച്ചും തന്റെ ലുക്കിനെ പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞത്. ചിത്രം ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ മോഹന്‍ലാല്‍ ഷാജോണിനെ മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ അതുവരെ വലിയ വില്ലന്റെ ബില്‍ഡപ്പ് ഉണ്ടായിരുന്ന ഷാജോണ്‍ തിരിച്ച് ഫൈറ്റ് ചെയ്യുന്നില്ല. തന്നെ കൊല്ലല്ലേ എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ കാലു പിടിക്കുകയാണ്. ഇത് ട്രോളന്മാര്‍ എടുത്ത് വൈറലാക്കി.

Also Read: ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും

സത്യം പറഞ്ഞാല്‍ തനിക്ക് ഈ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഒരു ലോജിക്കല്‍ ഇഷ്യൂ തോന്നിയിട്ടുണ്ട്. എന്റെ മനസ്സില്‍ ഒരു ആക്ടര്‍ എന്ന രീതിയില്‍ അവിടെ ഒരു ഫൈറ്റ് ഒക്കെ വേണമായിരുന്നു. അത്ര പെട്ടെന്ന് സഹദേവന്‍ തോല്‍ക്കാന്‍ പാടില്ല എന്ന വിചാരം തനിക്ക് ഉണ്ടായിരുന്നു. പക്ഷേ സംവിധായകനായ ജീത്തു ജോസഫുമായി ഇക്കാര്യം സംസാരിച്ചില്ല. കാരണം അദ്ദേഹം ഒരു സീന്‍ എഴുതുമ്പോള്‍ അതിന് പിന്നിലൊരു റീസണ്‍ ഉണ്ടാകുമെന്ന തിരിച്ചറിവ് തനിക്കുണ്ടായിരുന്നു. പക്ഷേ ഇത്രയും ട്രോളുകള്‍ വന്നതിനുശേഷം ജീത്തു ജോസഫുമായി സംസാരിച്ചു. അപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി, നമ്മളിപ്പോള്‍ എത്ര വലിയൊരു ആളാണെന്നു പറഞ്ഞാലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യമുണ്ടായാല്‍ ആരായാലും പതറിപ്പോകും എന്നാണ്. അത് ശരിയാണെന്ന് എനിക്കും പിന്നീട് തോന്നിയെന്നും ഷാജോണ്‍ പറഞ്ഞു.

ആദ്യ സിനിമയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയ സഹദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാജോണ്‍ രണ്ടാം പാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമ്പോള്‍ ഷാജോണാണ് പ്രധാന വില്ലന്‍ എന്ന് യാതൊരുവിധ സൂചനങ്ങളും ലഭിച്ചിരുന്നില്ല. അണിയറ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം ചെയ്തതാണത്. പോലീസ് ജോലി പോയ സഹദേവന്റെ വേഷത്തില്‍ എത്തിയ ഷാജോണിന്റെ അപ്പിയറന്‍സ് ആണ് ട്രോളുകള്‍ക്ക് പ്രധാന ആയുധമായ മൊറ്റൊരു കാര്യം. സിനിമയില്‍ ഉടനീളം കണ്ണ് അമിതമായി ചുവപ്പിച്ച രീതിയിലാണ് ഷാജോണ്‍ പ്രത്യക്ഷപ്പെടുന്നത്. സ്ഥിരം മദ്യപാനിയായ ഒരാളെ പ്ലേസ് ചെയ്യുന്നതിന്റെ ഭാഗമായാണ് കണ്ണിന് ചുവപ്പുനിറം നല്‍കിയത് എങ്കിലും അത് പല സീനുകളിലും മുഴച്ചു നില്‍ക്കുന്നുണ്ട്. ഇതിനെയാണ് ട്രോളര്‍മാര്‍ കണക്കിന് വിമര്‍ശിക്കുന്നത്.

English Summary

Drishyam 3 is a film directed by Jeethu Joseph starring Mohanlal in the lead. The audience was waiting for the film with great expectations as it is a suspense thriller. However, a section of the audience who saw the film said that the new part was not enough compared to the previous parts. Now, Kalabhavan Shajon, the villain in the film, has responded to that issue.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി