Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

New OTT Releases Of This Week (July 24 to 27) : ടൊവിനോ തോമസിൻ്റെ പള്ളിച്ചട്ടമ്പി, ധ്യാൻ ശ്രീനിവാസൻ്റെ സീക്രട്ട് ഓഫ് കലിംഗ തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ചയിൽ എത്തുന്ന ഒടിടി റിലീസുകൾ പ്രമുഖമായ മലയാളം ചിത്രങ്ങൾ. ഇവയ്ക്ക് പുറമെ തമിഴ് ഹിന്ദി സിനിമകളുടെ ഒടിടിയിൽ എത്തുന്നുണ്ട്.

Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Latest Ott Releases

Published: 

23 Jul 2026 | 12:51 AM

വാരാന്ത്യത്തോട് അടുക്കുമ്പോൾ പലരും കാത്തിരിക്കുന്നത് പുതിയ ഒടിടി റിലീസുകൾക്ക് വേണ്ടിയാണ്. തിയറ്ററിൽ പോയി കാണാൻ സാധിക്കാത്ത ഏറ്റവും പുതിയ ചിത്രങ്ങൾ അല്ലെങ്കിൽ തിയറ്ററിൽ കണ്ട സിനിമകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരുമാണ് ഒടിടി റിലീസിനായി പൊതുവെ കാത്തിരിക്കുന്നത്. ഇപ്പോൾ ഒരു ചിത്രം തിയറ്ററിൽ എത്തി 30-40 ദിവസങ്ങൾക്കൊണ്ട് ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങാറുണ്ട്. തിയേറ്ററിലേത് പോലെ തന്നെ വീക്കെൻഡ് ലക്ഷ്യമിട്ടാണ് പല ഒടിടി റിലീസുകളുമെത്തുന്നത്. അങ്ങനെ ഇത്തവണത്തെ വാരാന്ത്യം ലക്ഷ്യമിട്ട് നിരവധി ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യാനായി തയ്യാറെടുക്കുകയാണ്, അവ ഏത്, എപ്പോൾ, എവിടെ സംപ്രേഷണം ചെയ്യുമെന്ന് പരിശോധിക്കാം.

പള്ളിച്ചട്ടമ്പി

ടൊവിനോ തോമസ് നായകനായി എത്തി പള്ളിച്ചട്ടമ്പി റിലീസ് ഏകദേശം മൂന്ന് മാസം പിന്നിട്ടതിന് ശേഷം ഒടിടിയിലേക്കെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ കായിഡു ലോഹറാണ് നായിക. പൃഥ്വിരാജിൻ്റെ തന്നെ ജനഗണമന സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആൻ്റണിയാണ് പള്ളിച്ചട്ടമ്പി ഒരുക്കിയിരിക്കുന്നത്. സോണി ലിവ് ആണ് പള്ളിച്ചട്ടമ്പി സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.

സീക്രട്ട് ഓഫ് കലിംഗ

ഈ കഴിഞ്ഞ ജൂണിൽ തിയറ്ററിലെത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം സീക്രട്ട് ഓഫ് കലിംഗ. പതിവ് പോലെ ബോക്സ്ഓഫീസിൽ ശ്രദ്ധേയമാകാതെ പോയ ഒരു ധ്യാൻ ശ്രീനിവാസൻ ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. ഹൊറർ ത്രിലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. സൺ നെക്സ്റ്റാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ സൺ നെക്സ്റ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.

ALSO READ : ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!

കോൺ സിറ്റി

തമിഴ് ക്രൈം കോമഡി ചിത്രം അർജുൻ ദാസ് നായകനായി എത്തിയ കോൺ സിറ്റി. മലയാളി താരം അന്ന ബെനാണ് ചിത്രത്തിലെ നായിക. യോഗി ബാബു മറ്റൊരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സാണ് കോൺ സിറ്റിയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.

മൈലാഞ്ചി

ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന മറ്റൊരു തമിഴ് ചിത്രമാണ് മൈലാഞ്ചി. ഫെബ്രുവരി തിയറ്റിലെത്തിയ തമിഴ് റൊമാൻ്റിക് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് ആഹാ ഒടിടി പ്ലാറ്റ്ഫോമാണ്. ചിത്രം ജൂലൈ 24-ാം തീയതി (ഇന്ന് അർധരാത്രി) മുതൽ ആഹായിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.

ചിന്ന ചിന്ന ആസൈ

ഇന്ദ്രൻസ് മാധൂ എന്നിവർ ചേർന്ന് അഭിനയിച്ച് റൊമാൻ്റിക് ചിത്രമാണ് ചിന്ന ചിന്ന ആസൈ. നവാഗതയായ വർഷ വാസുദേവ് ഒരുക്കിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് ജിയോ ഹോട്ട്സ്റ്റാറാണ്. ചിത്രം ജൂലൈ 27-ാം തീയതി (ഞായറാഴ്ച രാത്രി) മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.

ഏറ്റവും അവസാനം ബാലനും ഗാട്ടഗുസ്തി 2

ജൂലൈയുടെ അവസാനമെത്തുന്ന ശ്രദ്ധേയമായ രണ്ട് റിലീസുകളാണ് ബാലനും ഐശ്വര്യ ലക്ഷ്മി വിഷ്ണു വിശാൽ ചിത്രം ഗാട്ട ഗുസ്തി 2. ഇരു ചിത്രങ്ങളും ജൂലൈ 31 ന് ഒടിടിയിൽ എത്തും. സീ5ലൂടെയാണ് മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരത്തിൻ്റെ സിനിമയായ ബാലൻ ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഗാട്ട ഗുസ്തി 2 ഒടിടിയിൽ റിലീസ് ആകുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ