Thoppi: ഇനി എന്ത് ചെയ്യും മല്ലയ്യാ..? തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടിച്ചു

Thoppi aka Nihad:യൂട്യൂബ് ചാനലിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ നിഹാദിനെതിരെ നേരത്തെ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ..........

Thoppi: ഇനി എന്ത് ചെയ്യും മല്ലയ്യാ..? തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടിച്ചു

Thoppi / Nihad

Published: 

13 Jul 2026 | 12:39 PM

കൊച്ചി: തൊപ്പി എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് യൂട്യൂബ് ചാനൽ പൂട്ടിച്ചത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യൂട്യൂബ് ചാനലിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ നിഹാദിനെതിരെ നേരത്തെ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യം എതിർത്തുകൊണ്ട് എറണാകുളം റൂറൽ പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട് ചെയ്തത് ഗൗരവ സ്വഭാവം ഉള്ള കുറ്റമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.അതേസമയം നിഹാദിനു കൂട്ടർക്കുമെതിരെ എതിരെ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്. തൊപ്പിയുടെ സംഘത്തിൽ നിന്നും പിരിഞ്ഞ മുൻ സുഹൃത്തുക്കൾ ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കെതിരെ ഉന്നയിക്കുന്നത്. ഇതിനു മറുപടിയായി തൊപ്പി അതേ നിലയിൽ പ്രതികരിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് കേരള പോലീസ് നടപടി സ്വീകരിച്ചത്.

ALSO READ:2 ലക്ഷം രൂപയുടെ മരുന്ന് തട്ടിപ്പാണോ? കൊല്ലാനായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… വീഡിയോയുമായി രേണുവിന്റെ ചേച്ചി

സ്ത്രീ വിരുദ്ധമായ പരാമർശങ്ങളും പോക്സോ പരിധിയിൽ വരുന്നത് അടക്കമുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളുമാണ് തൊപ്പി തന്റെ ലൈവ് വീഡിയോകളിലൂടെ പ്രചരിപ്പിക്കുന്നത് എന്നാണ് ശ്രീജിത്ത് പെരുമന തന്റെ പരാതിയിൽ പറയുന്നത്. ഒരു തലമുറയുടെ ഭാവി തകർക്കുന്ന തരത്തിലാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഈ ക്രിമിനുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്നുമാണ് ശ്രീജിത്ത് പെരുമന പരാതിയിൽ പറയുന്നത്.

അതേസമയം മുൻ സുഹൃത്തുക്കൾ തൊപ്പി എന്ന നിഹാദുമായി തെറ്റിപ്പിരിഞ്ഞതാണ് പ്രശ്നങ്ങളുടെ ആക്കം വർദ്ധിപ്പിക്കാൻ ഇടയായത്. നിഹാദിനെതിരെ ഗുരുതരമായ ആരോപണങ്ങളും വിമർശനങ്ങളും ആണ് വീ‍‌ഡിയോ ക്ലിപ്പുകളും സ്ക്രീൻഷോട്ടുകളും ചാറ്റുകളും പുറത്ത് കൊണ്ട് മുൻ സുഹൃത്തുക്കൾ തുറന്നടിച്ചത്. ഇതേ രീതിയിൽ തന്നെ നിഹാദും പ്രതികരിക്കാൻ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിലേക്ക് സാധാരണ ജനങ്ങൾക്ക് എത്തിനോക്കാൻ പോലും കഴിയാത്ത രീതിയിലുള്ള കോപ്രായങ്ങൾ ആയിരുന്നു ഇവർ കാണിച്ചു കൂട്ടിയത്.

ENGLISH SUMMARY

Nihad’s YouTube channel, Toppi, has been shut down. The YouTube channel was shut down after he shared obscene footage. The action was taken based on a police report. A case had already been registered against Nihad for posting obscene footage on the YouTube channel. The case was registered by the Ernakulam Rural Cyber ​​Police under the IT Act.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: വിക്കി ത​ഗ് മുതൽ കടൽക്കൊമ്പൻ വരെ ഇത്തവണത്തെ ബി​ഗ് ബോസിൽ ഇൻഫ്ലുവൻസർമാരുടെ നീണ്ട നിര
Bigg Boss Malayalam Season 8:പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്
Mathew Thomas : 700 പേരിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് മാത്യുവിനെ തിരഞ്ഞെടുത്തത്, യുവതാരത്തെ കുറിച്ച് ഉണ്ണിമായ പ്രസാദ്
Bigg Boss Malayalam Season 8:​ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ
Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി
Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി