Jasi Ashi: ‘എന്നെയും അയാൾ ക്ഷണിച്ചു… ജ്യൂസ് നൽകി, പക്ഷേ ഞാൻ കുടിച്ചില്ല’; മുരാരി തന്ത്രിക്കെതിരെ ജാസി
Jasi Ashi Allegations Against Murari Thantri: മന്ത്രവാദത്തിൻ്റെയും ജ്യോതിഷത്തിൻ്റെയും മറവിൽ 16 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് രാജൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ജാസിയുടെ വെളിപ്പെടുത്തൽ.
കൊല്ലം പുത്തൂരിൽ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ ട്രാൻസ്‌ജെൻഡർ താരം ജാസി. ഇയാൾ തന്നെയും കെണിയിൽ പെടുത്താൻ ശ്രമിച്ചിരുന്നതായാണ് ജാസി വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രവാദത്തിൻ്റെയും ജ്യോതിഷത്തിൻ്റെയും മറവിൽ 16 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് രാജൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ജാസിയുടെ വെളിപ്പെടുത്തൽ.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെയും ഇയാൾ ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചതായാണ് സോഷ്യൽ മീഡിയ താരം ജാസി പറയുന്നത്. “താൻ ഒരു സിനിമ നിർമ്മിക്കാൻ പോകുകയാണെന്നും അതിൽ മികച്ചൊരു വേഷം നൽകാമെന്നുമാണ് രാജൻ ബാബു തന്നോട് പറഞ്ഞത്. ഇതിൻ്റെ ചർച്ചകൾക്കായി കൊല്ലം പുത്തൂരിലെ വീട്ടിലേക്ക് എത്താൻ ഇയാൾ ആവശ്യപ്പെടുകയും ചെയ്തു. മറ്റാരെയും കൂട്ടാതെ ഒറ്റയ്ക്ക് വരാനായിരുന്നു ഇയാൾ അന്ന് പറഞ്ഞത്.
ALSO READ: അന്ന് ഞാൻ ആരും കാണാതെ നസീർ സാറിന്റെ ചോറിൽ മണ്ണ് വാരിയിട്ടു! വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു
അവിടെ ചെന്നപ്പോൾ അയാൾ എനിക്ക് കുടിക്കാൻ ജ്യൂസാണ് നൽകിയത്. എന്നാൽ എന്തോ ഭയം കാരണം ഞാൻ അത് അന്ന് കുടിച്ചില്ല. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേൾക്കുമ്പോൾ അന്ന് ഞാൻ ജ്യൂസ് കുടിക്കാഞ്ഞത് എത്ര നന്നായിരുന്നു എന്ന് തിരിച്ചറിയുന്നത്. അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.” എന്നാണ് ജാസി ഓൺലൈൻ മീഡയയോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയത്.
“പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യനെ താൻ ആദ്യമായി കാണുന്നത് ദുബായിൽ വെച്ചാണ്. അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നത് നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. ‘നീ നന്നായി അഭിനയിക്കുന്ന ആളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാൾ പുതിയൊരു സിനിമ എടുക്കാൻ പോകുന്നു. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുന്നുണ്ട്. ഒപ്പം ട്രാൻസ്ജെൻ്ററായ ഡാൻസറുടെ വേഷം ചെയ്യാൻ ആളെ ആവശ്യമുണ്ട്. ആ റോൾ നിനക്ക് വേണ്ടി ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്. നിൻ്റെ ഫോൺ നമ്പർ അയാൾ ചോദിച്ചിരുന്നു. ഞാൻ കൊടുക്കട്ടെ’ എന്നാണ് നന്ദിനി അന്ന് പറഞ്ഞതെന്നും ജാസി കൂട്ടിച്ചേർത്തു.