Turbo trailer: വീണ്ടും മമ്മൂട്ടി തരംഗം: ടർബോയുടെ ട്രെയിലർ റിലീസ് ചെയ്തു
Turbo trailer: ഒരു പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്.
ന്യൂഡൽഹി: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം, മമ്മൂട്ടി നായകനായ ടർബോയുടെ ആക്ഷൻ പായ്ക്ക്ഡ് ട്രെയിലർ ഒടുവിൽ ഞായറാഴ്ച ഓൺലൈനിൽ റിലീസ് ചെയ്തു. 72 കാരനായ മമ്മൂട്ടിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള കോംബോയിലൂടെ ആക്ഷൻ കോമഡി ചിത്രം എന്ന നിലയിൽ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
സിനിമയുടെ കഥ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവന്നിട്ടില്ല. വൈശാഖ് സംവിധാനം ചെയ്ത ടർബോയിൽ അഞ്ജന ജയപ്രകാശ്, ശബരീഷ് വർമ്മ, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, കബീർ ദുഹാൻ സിംഗ്, നിരഞ്ജന അനൂപ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇത് 2024 മെയ് 23 നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. ട്രെയ്റിനോടുള്ള ആരാധകരുടെ പ്രതികരണം വിലയിരുത്തുമ്പോൾ ചിത്രം തിയറ്ററുകളിൽ വൻ ആവേശമാകുമെന്ന് ഉറപ്പിക്കാം. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ.
ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിധുൻ വീണ്ടും മമ്മൂട്ടിയ്ക്ക് ഒപ്പം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ടെന്നത് പ്രതീക്ഷ കൂട്ടുന്നു. മമ്മൂട്ടി കമ്പനിയാണ്ചി ത്രം നിര്‍മിക്കുന്നത്. ഒരു ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോയിലേത് എന്നാണ് പ്രാഥമിക വിവരം. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം.