AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi Jordan Visit: ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഗാസ, ഭീകരവാദം തുടങ്ങിയവ ചര്‍ച്ച ചെയ്തു

Narendra Modi Meets King Abdullah II: ഒന്നിലധികം മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലും, പ്രാദേശിക സ്ഥിരത, ഗാസ എന്നിവയിലൂന്നിയാണ് ചര്‍ച്ച നടന്നത്. 2015ല്‍ ഐക്യരാഷ്ട്രസഭയില്‍ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയും പിന്നീട് 2018ല്‍ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.

PM Modi Jordan Visit: ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഗാസ, ഭീകരവാദം തുടങ്ങിയവ ചര്‍ച്ച ചെയ്തു
നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമന്‍ Image Credit source: Narendra Modi X Page
shiji-mk
Shiji M K | Published: 16 Dec 2025 07:17 AM

അമ്മാന്‍: ജോര്‍ദാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം. 37 വര്‍ഷത്തിന് ശേഷം ജോര്‍ദാനിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജോര്‍ദാനിലെത്തിയ മോദി അമ്മാനിലെ ഹുസൈനിയ കൊട്ടാരത്തില്‍ വെച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

ഒന്നിലധികം മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലും, പ്രാദേശിക സ്ഥിരത, ഗാസ എന്നിവയിലൂന്നിയാണ് ചര്‍ച്ച നടന്നത്. 2015ല്‍ ഐക്യരാഷ്ട്രസഭയില്‍ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയും പിന്നീട് 2018ല്‍ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.

2019ല്‍ നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ഇസ്ലാമിക പൈതൃകത്തെ കുറിച്ചുള്ള സമ്മേളനത്തില്‍ നമ്മള്‍ പങ്കെടുത്തു. 2015ല്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി, അക്രമാസക്തമായ തീവ്രവാദത്തെ ചെറുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടിയ്ക്കിടെ നടന്ന നമ്മുടെ ആദ്യ കൂടിക്കാഴ്ചയും ഞാന്‍ ഓര്‍ക്കുന്നു. ഈ വിഷയത്തില്‍ നിങ്ങള്‍ പ്രചോദനാത്മകമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ നടത്തി. അക്രമം ഇല്ലാതാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ പ്രാദേശിക സമാധാനത്തിന് വേണ്ടി മാത്രമുള്ളതല്ല, ആഗോള സമാധാനത്തിനും അത് വളരെ പ്രധാനപ്പെട്ടതാണ്. ഇതേ ദിശയില്‍ നമ്മള്‍ ഒരുമിച്ച് മുന്നോട്ടുപോകുന്നത് തുടരും, നമ്മുടെ പരസ്പര സഹകരണത്തിന്റെ എല്ലാ മാനങ്ങളും ശക്തിപ്പെടുത്തും, മോദി പറഞ്ഞു.

ഗാസ വിഷയത്തില്‍ തങ്ങള്‍ തുടക്കം മുതല്‍ക്കെ വളരെ സജീവവും പോസിറ്റീവുമായ പങ്കാണ് വഹിച്ചത്. പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. തീവ്രവാദത്തിനെതിരെ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ കരാറുകളില്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് സംസാരിച്ച അബ്ദുള്ള രണ്ടാമന്‍ രാജാവ്, വ്യാപാരത്തിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു.

Also Read: Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

നിങ്ങളുടെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ച കരാറുകളും ധരണാപത്രങ്ങളും നമ്മുടെ സഹകരണത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുകയും, പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ബിസിനസ് ടു ബിസിനസ് പങ്കാളിത്തത്തെ കുറിച്ചും സുപ്രധാന മേഖലകളിലെ സംയുക്ത നിക്ഷേപത്തിനുള്ള സാധ്യതകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമായും ഈ കൂടിക്കാഴ്ചയെ കാണുന്നുവെന്ന് രാജാവ് കൂട്ടിച്ചേര്‍ത്തു.