AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thalapathy Vijay: വീട്ടിലുള്ള സ്ത്രീകളെ ഓർക്കാത്ത ഓരോ പുരുഷനെയും താഴെയിറക്കണം! വിജയിയെ വേദിയിലിരുത്തി TVK വനിതാ നേതാവിന്റെ തീപ്പൊരി പ്രസംഗം

Thalapathy Vijay and Wife Sangeetha Controversy: പിന്നാലെ പരിപാടിയെ അഭിസംബോധന ചെയ്ത വിജയ് തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾക്കും ആശയങ്ങൾക്കും കടുപ്പം കുറച്ച് പരോക്ഷമായ ഒരു പ്രതികരണവും നടത്തി.....

Thalapathy Vijay: വീട്ടിലുള്ള സ്ത്രീകളെ ഓർക്കാത്ത ഓരോ പുരുഷനെയും താഴെയിറക്കണം! വിജയിയെ വേദിയിലിരുത്തി TVK വനിതാ നേതാവിന്റെ തീപ്പൊരി പ്രസംഗം
Tvk VijayImage Credit source: Social Media
Ashli C
Ashli C | Published: 08 Mar 2026 | 08:48 AM

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയെ വേദിയിൽ ഇരുത്തി ടിവികെ വനിതാ നേതാവിന്റെ സ്ത്രീപക്ഷ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി. ചെങ്കൽപേട്ടിലെ ടിവികെ വനിതാദിനാഘോഷത്തിൽ പാർട്ടിയുടെ സംസ്ഥാന ജോയിന്റ് കോഡിനേറ്റർ ആയ ആർ എസ് ഇന്ദിര ധൻരാജ് നടത്തിയ പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തിരികൊളുത്തി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലിരിക്കുന്ന സ്ത്രീകളെ ഓർക്കാത്ത സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ താഴെ ഇറക്കണം എന്നാണ് ടിവികെ വനിതാ നേതാവ് വേദിയിൽ ആഹ്വാനം ചെയ്തത്.

വനിതാദിനത്തോടനുബന്ധിച്ച് ചടങ്ങിൽ ആണ് ഈ പരാമർശങ്ങൾ ഉണ്ടായത്. ഈ വനിതാ ദിനത്തിൽ നാം ആദ്യം ഓർക്കേണ്ടത് സ്ത്രീകളെ കുറിച്ചാണ് എന്നും വേദിയിൽ കയറി സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന വീട്ടിലിരിക്കുന്ന സ്ത്രീകളെ ഓർക്കാത്ത അവർക്കെതിരെ അധിക്ഷേപം പരാമർശങ്ങൾ നടത്തുന്ന ഓരോ പുരുഷനെയും താഴെയിറക്കണം എന്നാണ് ഇന്ദിര ആഹ്വാനം ചെയ്തത്. വിജയിയെ വേദിയിലിരുത്തിക്കൊണ്ട് ഇന്ദിര നടത്തിയ ഈ കിടിലൻ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിജയിക്കെതിരെ തന്നെ വാളായി ഉപയോഗിക്കുകയാണ്.

ALSO READ:വിവാദങ്ങൾ പുകയുമ്പോഴും വിജയ്‌യും തൃഷയും ഒന്നിച്ച് വിവാഹ വേദിയിൽ; തമിഴകത്തെ അമ്പരപ്പിച്ച് ചിത്രങ്ങൾ വൈറൽ

അതിനു പിന്നാലെ പരിപാടിയെ അഭിസംബോധന ചെയ്ത വിജയ് തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾക്കും ആശയങ്ങൾക്കും കടുപ്പം കുറച്ച് പരോക്ഷമായ ഒരു പ്രതികരണവും നടത്തി. വ്യക്തിപരമായി തന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ താൻ നേരിടുന്നുണ്ടെന്നും അത് നിങ്ങളെ വിഷമിപ്പിക്കുകയും നിങ്ങൾ അതിന് പ്രതിരോധിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നത് ഞാൻ കാണുന്നു. അത് കാണുമ്പോഴാണ് എനിക്ക് വിഷമം ഉള്ളത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും വിജയ് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

Follow Us