AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Malayali Student Missing: മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി, തിരച്ചിൽ തുടരുന്നു

Malayali Student in Chikkamagaluru: പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയും കുടുംബവും ബാബാബുഡാൻ ​ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു. വിവരമറിഞ്ഞയുടനെ കുടുംബാം​ഗങ്ങളും വനംജീവനക്കാരും പോലീസും തിരച്ചിൽ ആരംഭിച്ചു. സംസ്ഥാനത്തെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.

Malayali Student Missing: മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി, തിരച്ചിൽ തുടരുന്നു
ശ്രീനന്ദImage Credit source: social media
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 28 Apr 2026 | 02:23 PM

മൈസൂരു: പാലക്കാട് നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥിനിയെ ചിക്കമ​ഗളൂരുവിൽ കാണാതായി. പാലക്കാട് കടമ്പഴിപുറം സ്വദേശി രമേശിന്റെ മകൾ‌ ശ്രീനന്ദ(15)യെയാണ് കാണാതായത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു. 40ഓളം കുടുംബാം​ഗങ്ങൾക്കൊപ്പമാണ് ശ്രീനന്ദ എത്തിയത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് 5.30ഓടെയാണ് ശ്രീനന്ദയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയും കുടുംബവും ബാബാബുഡാൻ ​ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു. വിവരമറിഞ്ഞയുടനെ കുടുംബാം​ഗങ്ങളും വനംജീവനക്കാരും പോലീസും തിരച്ചിൽ ആരംഭിച്ചു.

തെർമൽ ട്രോണുകൾ ഉപയോ​ഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംസ്ഥാനത്തെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നും എത്തിയിട്ടുണ്ട്.

പോലീസ് പറയുന്നത്

ബെംഗളൂരുവില്‍ 35 ഫ്‌ളൈഓവറുകള്‍ 101 സ്‌കൈവാക്കുകള്‍

ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ റോഡുകള്‍ വന്‍ മാറ്റത്തിനൊരുങ്ങുന്നു. പദ്ധതികളുടെ രൂപരേഖ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് പോലീസ് സമര്‍പ്പിച്ചു.  തിരക്കേറിയ സ്ഥലങ്ങള്‍, അപകട സാധ്യതയേറിയ സ്ഥലങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫലപ്രദമായ ഒട്ടേറെ മാര്‍ഗങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

35 ഫ്‌ളൈഓവറുകള്‍, 25 അണ്ടര്‍പാസുകള്‍, 101 സ്‌കൈവാക്കുകള്‍, 3,700 ലധികം മറ്റ് സജ്ജീകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.  ഹെബ്ബാള്‍, സരക്കി സര്‍ക്കിള്‍, ബന്നാര്‍ഘട്ട റോഡ് എന്നിവിടങ്ങളില്‍ അണ്ടര്‍പാസുകളിലൂടെയോ ഗ്രേഡ് സെപ്പറേറ്ററുകളിലൂടെയോ സിഗ്നല്‍ രഹിത ഗതാഗതവും കൊണ്ടുവരും.

Follow Us