Udhayanidhi Stalin: യുവ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ റീ പോസ്റ്റ് ചെയത് ഉദയനിധി സ്റ്റാലിൻ; സോഷ്യൽ മീഡിയയിൽ വൻ വിമർശനം

Udhayanidhi Stalin: മുമ്പ് വിരാട് കോലിക്കും ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഉദയനിധി സ്റ്റാലിനും നെറ്റിസൺസിന്റെ ട്രോളുകൾ നേരിടേണ്ടി വന്നത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഡിഎംകെ പ്രവർത്തകരുടെ വിശദീകരണം.

Udhayanidhi Stalin: യുവ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ റീ പോസ്റ്റ് ചെയത് ഉദയനിധി സ്റ്റാലിൻ; സോഷ്യൽ മീഡിയയിൽ വൻ വിമർശനം

Udhayanidhi Stalin

Updated On: 

22 Oct 2025 12:46 PM

യുവ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ റീ പോസ്റ്റ് ചെയ്ത ഉദയനിൽ സ്റ്റാലിന് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയത് എട്ടിന്റെ പണി. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ (നിവാ ) ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുമ്പ് വിരാട് കോലിക്കും ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഉദയനിധി സ്റ്റാലിനും നെറ്റിസൺസിന്റെ ട്രോളുകൾ നേരിടേണ്ടി വന്നത്.

എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഡിഎംകെ പ്രവർത്തകരുടെ വിശദീകരണം. പക്ഷെ തമിഴ് മാധ്യമങ്ങൾ അടക്കം ഈ സംഭവം വലിയ രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഉദയനിധി സ്റ്റാലിന്റെ കൈ അറിയാതെ തട്ടി റീപോസ്റ്റ് ആയതാണെന്ന വിശദീകരണമാണ് പിന്നീട് നൽകിയത്. ഏതായാലും നിലവിൽ ഉപമുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയിൽ നിന്നും ഈ ചിത്രങ്ങൾ നീക്കിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ഔദ്യോഗികമായിട്ടുള്ള വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എന്നാൽ നിവാഷിയ്നി കൃഷ്ണന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ചുറ്റിപ്പറ്റിയുള്ള കമന്റുകൾ വന്ന് നിറയുകയാണ്.

ഉദയനിധി സ്റ്റാലിനെ പ്രതിരോധിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തുന്നത്. ബിഗ് ബോസ് സീസൺ സിക്സിലെ മത്സരാർത്ഥിയായിരുന്നു ഈ യുവ നടി. കൂടാതെ ബൂമറാങ് എന്നൊരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. വിരാട് കോലി കൈയബദ്ധത്തിൽ ലൈക്ക് ചെയ്തതിന്റെ പേരിൽ നടി അവ്നീത് കൗർ വലിയ തരത്തിലുള്ള വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നേരിട്ടത്. എന്നാൽ അതൊരു മറ്റൊരു തരത്തിൽ അവർക്ക് ഗുണകരവും ആയിരുന്നു. രണ്ടുദിവസം കൊണ്ട് 18 ലക്ഷത്തിലേറെ ഫോളോവേഴ്സിനാണ് അവ്നീതിന് നേടാനായത്. അത്തരത്തിൽ ഉദയനിധി സ്റ്റാലിന്റെ പോസ്റ്റ് പങ്കുവെക്കലോടെ അറിയാത്തവർ പോലും നിവാഷിയ്നി കൃഷ്ണന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് തേടി പോകുന്ന സ്ഥിതിയാണ് ഇപ്പോൾ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും