Ullas Pandalam: ‘ഇപ്പോള്‍ തിരികെ വരാനുള്ള പോരാട്ടത്തിലാണ്, സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു’: ഉല്ലാസ് പന്തളം

Ullas Pandalam Health Condition: സുഖമായി വരുന്നു, ചെറിയ വ്യത്യാസമുണ്ട്. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. നേരത്തേതിനെക്കാളും നല്ല കുറവുണ്ടെന്നും ഉല്ലാസ് പറഞ്ഞു. ലൈവ് വീഡിയോയിലൂടെയായിരുന്നു ഉല്ലാസിന്റെ പ്രതികരണം.

Ullas Pandalam: ഇപ്പോള്‍ തിരികെ വരാനുള്ള പോരാട്ടത്തിലാണ്,  സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു: ഉല്ലാസ് പന്തളം

Ullas Pandalam

Updated On: 

03 Jan 2026 | 05:58 PM

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരം പിന്നീട് സിനിമകളിലും സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. അടുത്തിടെയാണ് ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്.

ഇതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്ത് എത്തിയത്. നിരവധി പേർ സഹായിച്ചുവെന്ന് പിന്നീടൊരിക്കൽ ഉല്ലാസ് പന്തളം തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ രോഗവിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉല്ലാസ്. ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം.

Also Read:‘ചുണ്ടനക്കി എന്തോ പറയാൻ ശ്രമിച്ചു; അന്നായിരിക്കും ഞങ്ങളുടെ പുതു വർഷം…’! രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്

കുറേക്കാലമായി താൻ ലൈവിൽ വന്നിട്ട്. രണ്ട് മൂന്ന് വർഷമായി താൻ ലൈവൊന്നും വരുന്നില്ലായിരുന്നുവെന്നും ചികിൽസ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഖമായി വരുന്നു, ചെറിയ വ്യത്യാസമുണ്ട്. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. നേരത്തേതിനെക്കാളും നല്ല കുറവുണ്ട്. മുഖത്ത് നല്ല കോട്ടമുണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. അതിനായി വ്യായാമമൊക്കെ ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. പെട്ടെന്ന് തന്നെ സ്റ്റേജിലേക്ക് തിരികെ വരാനാണ് ആ​ഗ്രഹം. വൈകാതെ തന്നെ വരും. ഇടത്തെ കൈയ്യിലെ വേദന കുറഞ്ഞില്ലെന്നും അതാണ് ഇപ്പോഴുള്ളൊരു പ്രശ്നമെന്നും ഉല്ലാസ് പന്തളം പറയുന്നു. തന്റെ കൈയ്യും വീഡിയോയിലൂടെ ഉല്ലാസ് കാണിച്ചിരുന്നു.

താൻ പുതിയൊരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് രോ​ഗം ബാധിച്ചത്. അതോടെ അത് പൂട്ടി. ഇപ്പോള്‍ കട വീണ്ടും തുറക്കുകയാണ്. തിങ്കളാഴ്ച മുതലാണ് കട തുറക്കുന്നതെന്നും മുന്‍കാലങ്ങളില്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും ലൈവ് വീഡിയോയിലൂടെ ഉല്ലാസ് പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. പഴയത് പോലെ ചേട്ടന്‍ തിരിച്ചുവരും. പെട്ടെന്ന് കുറയും. ജീവിതത്തില്‍ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, നമ്മള്‍ നേരിടേണ്ടത് ജീവിത സമരത്തെയാണ്. എല്ലാം മംഗളകരമായി ഭവിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Related Stories
Vellarathaaram Sarvam Maya Song : പറ്റുമോ ഇതിനു മുകളിൽ ഒരു ഫീൽ​ഗുഡ് മെലഡി വയ്ക്കാൻ… പച്ചപ്പും ഹരിതാഭയും നിറഞ്ഞ തനിനാട്ടിൻപുറത്തെ പാട്ട്
Drishyam 3: ദൃശ്യം 3 യുടെ റിലീസ് സസ്പെൻസ് പൊളിച്ച് സംവിധായകൻ ജീത്തു ജോസഫ്, എപ്പോൾ കാണാം എന്നറിയേണ്ടേ…
EVA Pavithran: അറിയുമോ ഈ മലയാള സംവിധായകന്റെ പുത്രിയെ? സൂപ്പർഹിറ്റ് നായകന്മാർക്കൊപ്പം അരങ്ങേറ്റം
Devi Chandana: ‘സുഖമില്ലാതെ കിടക്കുകയായിരുന്നു; ഞാൻ മരിച്ചെന്നുവരെ വാർത്ത വന്നു’; തുറന്നുപറഞ്ഞ് ദേവി ചന്ദന
Jana Nayagan Trailer: ജനനായകൻ ട്രെയിലർ കണ്ട് വിജയിക്കു കുറിപ്പുമായി രവി മോഹൻ
Prithviraj: പണം മുഴുവൻ കൊടുത്തിട്ടും പൃഥ്വിരാജ് വഴക്കിട്ടു, മല്ലികചേച്ചിയാണ് തുണയായത്; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
ശബരിറെയിൽപ്പാത ഇനി സ്വപ്നമല്ല, സ്റ്റോപ്പുകൾ ഇവിടെല്ലാം
നനഞ്ഞ മുടിയുമായി ഉറങ്ങിയാല്‍ പ്രശ്‌നമോ?
ഗ്യാസ് സ്റ്റൗ തിളങ്ങും, ഷൂവും; വേണ്ടത് ഇതൊന്ന്
ഉപ്പ് കഴിച്ചാൽ വൃക്കയിൽ കല്ലുവരുമോ?
ആ അമ്മയുടെ കണ്ണീരൊപ്പി ഇന്ത്യന്‍ സൈന്യം; വില്‍ക്കാനെത്തിച്ച മുഴുവന്‍ സമൂസയും വാങ്ങി
ഭാഗ്യത്തിന് രക്ഷപ്പെട്ടു; അമിതവേഗതയില്‍ കാര്‍ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങി
കള്ളന് പറ്റിയ അബദ്ധം; രാജസ്ഥാനിലെ കോട്ടയില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് ഫാന്‍ ഹോളില്‍ കുടുങ്ങി
പാർട്ടി സെക്രട്ടറി പറഞ്ഞത് മാറുമോ ?