AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajesh Keshav: ‘ചുണ്ടനക്കി എന്തോ പറയാൻ ശ്രമിച്ചു; അന്നായിരിക്കും ഞങ്ങളുടെ പുതു വർഷം…’! രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്

Rajesh Keshav Health Update: ആശുപത്രിയിലെത്തി തങ്ങളെ കണ്ടപ്പോൾ ചുണ്ടനക്കി എന്തോ പറയാൻ ശ്രമിച്ചുവെന്നും രാജേഷിന്റെ ഓരോ ചെറിയപ്രതികരണവും ഞങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Rajesh Keshav: ‘ചുണ്ടനക്കി എന്തോ പറയാൻ ശ്രമിച്ചു; അന്നായിരിക്കും ഞങ്ങളുടെ പുതു വർഷം…’! രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
Rajesh Keshav
Sarika KP
Sarika KP | Published: 03 Jan 2026 | 03:53 PM

പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി ചികിത്സയില്‍ കഴിയുകയാണ് നടനും അവതാരകനുമായ രാജേഷ് മാധവ്. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രാജേഷിനെ പുതുവത്സര തലേന്ന് സന്ദര്‍ശിച്ചതിനെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധ നേടുന്നത്.

പുതുവത്സര തലേന്ന് രാജേഷിനെകാണാൻ താൻ പോയെന്നും തന്റെ കൂടെ തങ്ങളുടെ സുഹൃത്തുമുണ്ടായിരുന്നുവെന്നും ഓസ്ട്രേലിയയിൽ നിന്ന് രാജേഷിനെ കാണാൻ നേരെ വെല്ലൂരിലേക്ക് വരുകയായിരുന്നു സുഹൃത്തെന്നും പ്രതാപ് പറയുന്നു. ആശുപത്രിയിലെത്തി തങ്ങളെ കണ്ടപ്പോൾ ചുണ്ടനക്കി എന്തോ പറയാൻ ശ്രമിച്ചുവെന്നും രാജേഷിന്റെ ഓരോ ചെറിയപ്രതികരണവും ഞങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

‌നാല് മാസം കഴിഞ്ഞിരിക്കുന്നു. ഇനിയും ചികിത്സ നീണ്ടു പോയേക്കാം. എന്നാൽ ഒരു തിരിച്ചു വരവ് എവിടെയോ ഉണ്ടെന്നു തങ്ങൾക്ക് കണ്ടപ്പോൾ തോന്നി. അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷമെന്നും പുതു വർഷമെന്നും പ്രതാപ് കുറിച്ചു.എല്ലാവരെയും പോലെ ആ വരവിനായി കാത്തിരിപ്പാണ് എന്നാണ് കുറിപ്പിൽ പറയുന്നത്.

Also Read: ‘ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ…’; പുതുവത്സരാശംസയുമായി ഭാവന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

രാജേഷിന്റെ പുതുവർഷം

പുതുവത്സര തലേന്ന് രാജേഷിനെ Rajesh Keshav കാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത്‌ Jay J’dan മുണ്ടായിരുന്നു. അവൻ ആസ്‌ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നോക്കെ ഉള്ള ചില സങ്കട വർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി..
അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു.. ഡോക്ർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. “രാജേഷ് സാർ നൻപൻ വന്തല്ലേ.. നീങ്കൾ ഹാപ്പി ആയി അല്ലെ ” എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവർ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ response ഞങ്ങളിൽ ഉണ്ടാക്കുന്ന hope എത്ര വലുതാണെന്നു അവൻ അറിയുന്നുണ്ടോ?

4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു… കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി… ചികിത്സാ ചിലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം… പക്ഷെ… ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു last കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി… അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം… ഞങ്ങളുടെ പുതു വർഷം…ആ വരവിനായി കാത്തിരിപ്പാണ്…എല്ലാവരെയും പോലെ.. എന്നും സ്നേഹത്തോടെ പ്രാർത്ഥനയോടെ പ്രതാപ് ജയലക്ഷ്മി.