“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി

Urvashi Shares Childhood Memories of Sister Kalpana: കൽപ്പനയുടെ ചേച്ചിയെന്നും അനിയത്തിയെന്നുമുള്ള പരിഗണന തനിക്കും കലാരഞ്ജിനിക്കും എപ്പോഴും കിട്ടുമായിരുന്നു എന്ന് ഉർവ്വശി പറയുന്നു. ഇന്ത്യയിൽ അദ്യം മിമിക്രി മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയ ഒരു പെൺകുട്ടി കൽപ്പനയാണ്. എല്ലാ തവണയും കൽപ്പന തന്നെയാണ് ജയിക്കാറ്

“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി

ഉർവശി

Published: 

10 Sep 2026 | 03:29 PM

മലയാള സിനിമയിൽ കൽപ്പന എന്ന അഭിനയത്രിക്കുള്ള സ്ഥാനത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലോ. ഏത് വേഷവും കൈകാര്യം ചെയ്യാനാകുന്ന അഭിനയ മികവും ശരീര ഭാഷയും ഒത്തുചേർന്ന കലാകാരി. ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരത്തിന് മറ്റൊരു കഥാപാത്രമായെത്തി അതേ പ്രേക്ഷകരുടെ കണ്ണ് നനയിക്കാൻ അനായാസം സാധിക്കുമായിരുന്നു. തനിക്ക് ചെയ്യാൻ കഴിയാത്തതായി ഒരു വേഷവുമില്ല എന്ന് തെളിയിച്ച നടി. സഹോദരിമാരായ കലാരഞ്ജിനിയും ഉർവ്വശിയും ഒന്നിനൊന്ന് മികച്ച അഭിനയതാക്കൾ. കൽപ്പനയെ കുറിച്ചുള്ള പഴയ ഓർമ്മകൾ പങ്കുവക്കുകയാണ് ഇപ്പോൾ സഹോദരി ഉർവ്വശി.

എല്ലാ കാലത്തും കൽപ്പന തന്നെയായിരുന്നു സ്റ്റാർ എന്ന് പഴയ കഥകൾ ഓർത്തെടുത്തുകൊണ്ട് ഉർവശി പറയുന്നുണ്ട്. കൽപ്പനയെ എല്ലാവർക്കും വലിയ കാര്യമായിരുന്നു. അതുകൊണ്ട് കൽപ്പനയുടെ ചേച്ചിയെന്നും അനിയത്തിയെന്നുമുള്ള പരിഗണന തനിക്കും കലാരഞ്ജിനിക്കും എപ്പോഴും കിട്ടുമായിരുന്നു എന്ന് ഉർവ്വശി പറയുന്നു. ഇന്ത്യയിൽ അദ്യം മിമിക്രി മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയ ഒരു പെൺകുട്ടി കൽപ്പനയാണ്. എല്ലാ തവണയും കൽപ്പന തന്നെയാണ് ജയിക്കാറ്. യൂണിവേഴ്സിറ്റി കോളേജിൽ ചേട്ടന്മാർ കൽപ്പനയെ തോളിലേറ്റി കോളേജ് ചുറ്റുമായിരുന്നു എന്ന് ഉർവ്വശി ഓർത്ത് പറയുന്നു.

Also Read: “ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി

ചെറുപ്പത്തിൽ അച്ഛൻ്റെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടുണ്ടാവുക കൽപ്പനക്കായിരിക്കും എന്നും അതിന് ഒരു പരിധിവരെ കാരണം താനാണെന്നും ഉർവ്വശി ഓർത്തെടുക്കുന്നുണ്ട്. സ്കൂൾ വിട്ട് വരുന്ന വഴിക്ക് കൽപ്പന ചിലപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ തന്നെയും കൂട്ടി കയറും. അച്ഛനോട് പറയരുതെന്ന് പറഞ്ഞാണ് കൊണ്ടുപോകാറുള്ളത്. പക്ഷേ വീട്ടിലെത്തി അച്ഛൻ്റെ നോട്ടം കണുമ്പോൾ തന്നെ താൻ എല്ലാം തുറന്നു പറയുമെന്നും പിന്നാലെ അച്ചൻ്റെ കയ്യിൽ നിന്നും കൽപ്പനക്ക് നല്ല അടി കിട്ടുമെന്നും ഉർവശി ചിരിയോടെ പറയുന്നു.

അമ്മക്കൊപ്പമുള്ള ഓർമ്മകളും ഉർവ്വശി പങ്കുവയ്ക്കുന്നുണ്ട്. അമ്മയായിരുന്നു തൻ്റെ കളിക്കൂട്ടുകാരി “കല ചേച്ചിയും, മിനി ചേച്ചിയും സ്കൂളിൽ പോകും. അമ്മയാണ് എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്. അമ്മയും എനിക്കൊപ്പം കളിക്കാൻ കൂടും. അച്ചുവിൻ്റെ അമ്മ എന്ന സിനിമ ചെയ്യുമ്പോൾ എൻ്റെ അമ്മയുടെ തമാശകളും കുസൃതികളും തന്നെയാണ് പകർത്തിയത്” ഉർവശി പറഞ്ഞു.

English Summary

Actress Urvashi fondly remembered her late sister Kalpana’s childhood antics, early mimicry talents, and college popularity. She also recalled playful memories with their mother, which inspired her role in Achuvinte Amma.

Loading...
Unable to load recommendations.
Follow Us
Related Stories
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
Mohanlal – Jude Antony : L 370 നമ്മൾ ഒന്നൊന്നര പൊളി പൊളിക്കും! മോഹൻലാൽ – ജൂഡ് ആന്റണി കോംബോയിൽ പുതിയ പടം ഓൺ
Bigg Boss Malayalam Seoson 8 : മട്ടനും മീനും കിട്ടും… ‌പക്ഷേ ഒരുപാട് പഠിച്ചു, ജയിൽ അനുഭവങ്ങൾ വിവരിച്ച് വിക്കി ത​ഗ്
Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
ഡ്രോപ്പ് സെറ്റ് ആണോ സൂപ്പർ സെറ്റ് ആണോ നല്ലത്? വ്യത്യാസങ്ങൾ അറിയാം
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ