Uyir Movie Teaser: ‘ജോസഫി’ന് ശേഷം മറ്റൊരു ത്രില്ലറുമായി എം. പത്മകുമാർ; റോഷൻ മാത്യു നായകനാകുന്ന ‘ഉയിർ’ ടീസർ പുറത്ത്

A Dead Body and Missing Women: Roshan Mathew’s 'Uyir' Teaser Promises an Intense Ride!: കണ്ണൂർ ജില്ലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒരു കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതും, തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ജില്ലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനവും ഈ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സൂചനകളും ടീസറിലുണ്ട്.

Uyir Movie Teaser: ജോസഫിന് ശേഷം മറ്റൊരു ത്രില്ലറുമായി എം. പത്മകുമാർ; റോഷൻ മാത്യു നായകനാകുന്ന ഉയിർ ടീസർ പുറത്ത്

Roshan Mathew in Uyir

Published: 

20 Jun 2026 | 04:53 PM

വർഗ്ഗം, വാസ്തവം, ശിക്കാർ, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിരി’ൻ്റെ ടീസർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ യുവനടൻ റോഷൻ മാത്യുവാണ് നായകനായി എത്തുന്നത്. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനകളാണ് ടീസർ നൽകുന്നത്.

കണ്ണൂർ ജില്ലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒരു കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതും, തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ജില്ലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനവും ഈ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സൂചനകളും ടീസറിലുണ്ട്.

‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും, ഗായകനും നടനുമായ നിഖിൽ കെ മേനോനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബൈജു സന്തോഷ് ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

Also Read: Mammootty : മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ എഴ് മാസമെടുത്തു, ധനുഷ് നായകനാകുന്ന ‘ഓം’ സിനിമയെക്കുറിച്ച് സംവിധായകന്‍

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസ്, ഗരുഡൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

English Summary

The teaser for M. Padmakumar’s upcoming Malayalam investigation thriller Uyir is out. Starring Roshan Mathew, the film is based on real-life events. The gripping plot revolves around a dead body found in a well, mysteriously linked to several missing women. Co-written by real-life cop Shaji Marad, it promises raw authenticity. Featuring Baiju Santhosh and Bollywood actors Saiyami Kher and Mahesh Shetty in cameos, Uyir will hit theaters soon.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം