Uyir Movie Trailer: കൊടുവള്ളിയിലെ ദുരൂഹമരണം, ചുരുളഴിക്കാൻ കാക്കിയിൽ റോഷൻ മാത്യു; സസ്പെൻസ് നിറച്ച് ‘ഉയിർ’ ട്രെയിലർ! 

Malayalam Movie Uyir: Trailer Reveals Roshan Mathew's Intense Role in a Gripping Police Investigation: അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥനായുള്ള റോഷൻ മാത്യുവിൻ്റെ വരവാണ് ട്രെയിലറിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. മികച്ച സ്ക്രീൻ പ്രസൻസാണ് ട്രെയിലറിൽ തന്നെ റോഷൻ മാത്യു പ്രേക്ഷകർക്ക് നൽകുന്നത്.

Uyir Movie Trailer: കൊടുവള്ളിയിലെ ദുരൂഹമരണം, ചുരുളഴിക്കാൻ കാക്കിയിൽ റോഷൻ മാത്യു; സസ്പെൻസ് നിറച്ച് ‘ഉയിർ’ ട്രെയിലർ! 

റോഷൻ മാത്യു

Updated On: 

23 Jun 2026 | 10:35 AM

വർഗ്ഗം, വാസ്തവം, ശിക്കാർ, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിരി’ൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ യുവനടൻ റോഷൻ മാത്യുവാണ് നായകനായി എത്തുന്നത്. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്.

കൊടുവള്ളി മേഖലയിലെ ഉപേക്ഷിക്കപ്പെട്ട ഒരു കിണറ്റിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് നടക്കുന്ന അന്വേഷണത്തിലൂടെ ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. സസ്പെൻസും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ട്രെയിലർ, പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്നതാണ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥനായുള്ള റോഷൻ മാത്യുവിൻ്റെ വരവാണ് ട്രെയിലറിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. മികച്ച സ്ക്രീൻ പ്രസൻസാണ് ട്രെയിലറിൽ തന്നെ റോഷൻ മാത്യു പ്രേക്ഷകർക്ക് നൽകുന്നത്.

Also Read: Renu Sudhi: കുട്ടിയെ കൂടി അഭിനയം പഠിപ്പിച്ചു, ഇതുപോലെയുള്ള വീഡിയോ ഇടരുത്; രോഗശയ്യയിലും രേണുവിനെ വിടാതെ വിമർശനങ്ങൾ

‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും, ഗായകനും നടനുമായ നിഖിൽ കെ മേനോനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബൈജു സന്തോഷ് ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസ്, ഗരുഡൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

English Summary

The official trailer for the upcoming Malayalam crime thriller “Uyir” has been released, promising a gripping murder mystery. The trailer begins with the discovery of a woman’s body in an abandoned well in Koduvally, triggering a tense police investigation. Actor Roshan Mathew stars as a determined police officer leading the case. Packed with suspense and emotional drama, the trailer cleverly hides the main twists, keeping viewers on the edge of their seats.

Follow Us
Related Stories
Renu Sudhi: കുട്ടിയെ കൂടി അഭിനയം പഠിപ്പിച്ചു, ഇതുപോലെയുള്ള വീഡിയോ ഇടരുത്; രോഗശയ്യയിലും രേണുവിനെ വിടാതെ വിമർശനങ്ങൾ
Actress Priyanka: എന്താവശ്യത്തിനാണ്? സലിമേട്ടന്റെ പേരിൽ സ്മാരകം പണിയുന്നതിൽ യോജിപ്പില്ല; പ്രിയങ്ക അനൂപ്
Actress Usha: വിഷം തുപ്പുന്നു! ലക്ഷ്മി പ്രിയ ഇന്നലെ എനിക്കും പൊന്നമ്മ ചേച്ചിക്കും മെസ്സേജ് അയച്ചിരുന്നു; മറുപടി നൽകി ഉഷ
“ഞാനും സലീമും ഒരുപാട് തല്ലുപിടിച്ചിട്ടുണ്ട്, ഒടുവിൽ സലീമിൻ്റെ കാലിൽ തൊട്ട് ഞാൻ ക്ഷമ ചോദിച്ചു”; തുറന്നുപറഞ്ഞ് തെസ്നി ഖാൻ
Mallika Sukumaran: നടി മല്ലിക സുകുമാരൻ അമ്മയിൽ നിന്നും രാജിവച്ചു
AMMA Association Crisis: ജനറൽ ബോഡിയിലെ തർക്കം മൂർച്ഛിച്ചു; ‘അമ്മ’ ഭരണസമിതി രാജിവെച്ചു
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
18-ാം വയസില്‍ കോടികളുടെ ആസ്തി; യമാലിന്റെ സമ്പാദ്യം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!