Vedan: ബയോളജി സയന്‍സാ ഞാന്‍ പഠിച്ചത്, സുവോളജിയും മലയാളവും മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ: വേടന്‍

Vedan Education and Politics: നല്ല അഭിപ്രായങ്ങള്‍ കേട്ട് മുന്നേറുന്നതിനിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വേടന്‍ പാത്രമായിരുന്നു. അടുത്തിടെ വേടനെതിരെ വന്ന ലൈംഗികാരോപണവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വേടന്‍ തന്റെ വേദികളില്‍ നടത്തുന്ന പ്രസ്താവനകളും അതിശക്തമാണ്.

Vedan: ബയോളജി സയന്‍സാ ഞാന്‍ പഠിച്ചത്, സുവോളജിയും മലയാളവും മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ: വേടന്‍

വേടന്‍

Published: 

16 Feb 2026 | 12:40 PM

വേടനെ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എല്ലാ തലമുറയില്‍ പെട്ട ആളുകളെയും ഒരുപോലെ കയ്യിലെടുക്കാന്‍ വേടന്‍ എന്ന പാട്ടുകാരന് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് വേണ്ടി വേടനൊരുക്കിയ പാട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വരെ അദ്ദേഹത്തെ അര്‍ഹനാക്കിയിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ റാപ്പര്‍ എന്ന നിലയില്‍ വേടന്‍ പ്രശസ്തനാണ്. തന്റെ പാട്ടുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജാതീയതയ്ക്കും വിവേചനത്തിനുമെതിരെയുള്ള പ്രതിഷേധം അദ്ദേഹത്തെ വളരെ പെട്ടെന്ന് പ്രശ്‌സ്തനാക്കി.

നല്ല അഭിപ്രായങ്ങള്‍ കേട്ട് മുന്നേറുന്നതിനിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വേടന്‍ പാത്രമായിരുന്നു. അടുത്തിടെ വേടനെതിരെ വന്ന ലൈംഗികാരോപണവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വേടന്‍ തന്റെ വേദികളില്‍ നടത്തുന്ന പ്രസ്താവനകളും അതിശക്തമാണ്. എന്നാല്‍ ഇന്നും ഇന്നലെയുമല്ല താന്‍ എഴുത്തിന്റെ വഴിയിലേക്ക് എത്തിയതെന്ന് പറയുകയാണ് വേടന്‍. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

“ആറോ ഏഴോ ക്ലാസില്‍ പഠിപ്പിക്കുമ്പോഴാണ് ഞാന്‍ എഴുത്ത് ആരംഭിക്കുന്നത്. അന്ന് എന്തെക്കെയോ എഴുതുമായിരുന്നു. എന്നാല്‍ ഒരാളെ അഡ്രസ് ചെയ്ത് എഴുതാന്‍ പറ്റുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ എന്റെ ക്ലാസ് ടീച്ചറായ ജീജയാണ് മോനേ നിനക്ക് എഴുതാന്‍ പറ്റുമെന്ന് പറയുന്നത്. ബയോളജി സയന്‍സാണ് എടുത്തത്. എനിക്ക് അത് പഠിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നില്ല. മലയാളവും സുവോളജിയും മാത്രമായിരുന്നു എനിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളൂ.

Also Read: Diya Krishna: “എന്നെപ്പോലും വേണ്ട! പല്ല് വന്നതോടെ അച്ഛൻ്റെ കോപ്പി”; ദിയയുടെ പരിഭവം വൈറൽ

ജീജ ടീച്ചര്‍ ഫിസിക്‌സിന്റെ ടീച്ചറാണ്. പക്ഷെ പുള്ളിക്കാരിക്ക് എന്നെ പെട്ടെന്ന് മനസിലാക്കാന്‍ പറ്റി. പുള്ളിക്കാരി അന്ന് പറയും നിങ്ങളൊക്കെ ഇവിടെ പഠിച്ചിരുന്നോ ഇവന്‍ രക്ഷപ്പെടുമെന്ന്. രണ്ടാഴ്ച മുന്നെ എന്നെ കാണാന്‍ വേണ്ടി വന്നിരുന്നു. പ്രിന്‍സിപ്പാളും ടീച്ചറും കൂടിയാണ് വീട്ടിലേക്ക് എന്നെ കാണാന്‍ വന്നത്. അവര്‍ക്ക് അന്നേ എന്നെ ഇഷ്ടമായിരുന്നു. ഈ ചെക്കന്‍ എന്തെങ്കിലും ചെയ്ത് രക്ഷപ്പെടുമെന്ന് മനസിലാക്കിയ ആളാണ് ജീജ മിസ്സ്.

അബദ്ധത്തില്‍ വായന തുടങ്ങിയ ഒരാളാണ് ഞാന്‍. ഒരുകാലത്ത് ബുദ്ധിജീവികളായ എഴുത്തുകാരുടെ വര്‍ക്കുകളെല്ലാം എന്നെ സ്വാധീനിക്കാന്‍ തുടങ്ങി. എന്റെ കുറേ സംശയങ്ങള്‍ക്കുള്ള ഉത്തരം അവരുടെ കയ്യിലുണ്ട്. അങ്ങനെയാണ് വായനയിലെന്തോ ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. വായനയാണ് എന്നെ രാഷ്ട്രീയം മനസിലാക്കാനും, ഞാന്‍ ആരാണെന്ന് മനസിലാക്കാനും എന്നെ സഹായിച്ചത്,” വേടന്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ