AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alencier: അലൻസിയറിന് മാരക രോഗമോ?​ മെലിഞ്ഞ് അവശനായി താരം; പ്രതികരിച്ച് സംവിധായകൻ

Shebi Chowghat reacts Alencier Lopez's Transformation: ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘വേറെ ഒരു കേസ്’ എന്ന സിനിമയിൽ നിന്നുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരത്തിന് എന്തുപറ്റിയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്.

Alencier: അലൻസിയറിന് മാരക രോഗമോ?​ മെലിഞ്ഞ് അവശനായി താരം; പ്രതികരിച്ച് സംവിധായകൻ
AlencierImage Credit source: facebook
sarika-kp
Sarika KP | Updated On: 10 Aug 2025 09:20 AM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ അലൻസിയറിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ പോലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ചിത്രം വൈറലായതോടെ താരത്തിന്റെ രൂപമാണ് പ്രേക്ഷകർക്കിടയിലെ ചർച്ചവിഷയം. അലൻസിയറിന് ഇത് എന്തുപറ്റിയെന്നാണ് മിക്കവരും ചോദിക്കുന്നത്. മെലിഞ്ഞുണങ്ങി, രൂപം പോലും മാറിയ താരത്തിന് മാരകമായ അസുഖമാണോ എന്ന ആശങ്കയും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘വേറെ ഒരു കേസ്’ എന്ന സിനിമയിൽ നിന്നുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരത്തിന് എന്തുപറ്റിയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്. അലൻസിയർ പൂർണ ആരോഗ്യവാനാണെന്നാണ് സംവിധായകൻ പറയുന്നത്. ചില ആളുകളുടെ ഭാവനയിൽ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്നും ഷെബി ചൗഘട്ട് പറയുന്നു. മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

കുറച്ച് നാൾ മുൻപ് തന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ വേണ്ടി അലൻസിയറിനെ സമീപിച്ചിരുന്നുവെന്നും അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നുവെന്നുമാണ് ഷെബി ചൗഘട്ട് പറയുന്നത്. അവിടെ നിന്ന് തിരികെ പോകുന്ന സമയത്ത് താൻ തമാശയ്ക്ക് കഥാപാത്രത്തിനു വേണ്ടി വണ്ണം കുറയ്ക്കാൻ അദ്ദേഹത്തോട് പറഞ്ഞു. അ​ദ്ദേഹം അതിനു ചിരിക്കുക മാത്രമാണ് ചെയ്യതത് എന്നാണ് സംവിധായകൻ പറയുന്നത്. ഇതിനായി ‍താൻ കുറച്ച് ടിപ്സും പറഞ്ഞു കൊടുത്തുവെന്നും പിന്നെ താൻ കാണുന്നത് ‘വേറെ ഒരു കേസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നാണ് അദ്ദേഹം പറയുന്നത്.

പോലീസ് യൂണിഫോമിന്റെ അളവ് എടുക്കാൻ പോയ കോസ്റ്റ്യൂമർ അലൻസിയർ മെലിഞ്ഞുവെന്ന് പറഞ്ഞെങ്കിലും താൻ നേരിട്ട് കണ്ടപ്പോൾ ഞെട്ടിപ്പോയി. ഷുഗർ സംബന്ധമായ അസുഖമാണോ എന്ന് താൻ ചോദിച്ചപ്പോൾ ചിത്രത്തിനു വേണ്ടി ഡയറ്റിങ്ങിൽ ആയിരുന്നുവെന്നാണ് അദ്ദേഹം നൽകിയ മറുപടി എന്നാണ് സംവിധായകൻ പറയുന്നത്.

Also Read:രേണു സുധിയുടെ കള്ളത്തരം കൈയോടെ പൊക്കി! ആ പരിപാടി ഇവിടെ നടക്കില്ലെന്ന് മോഹൻലാല്‍; ക്ഷമ പറഞ്ഞ് താരം

ഷൂട്ടിങ് ദിവസം അർദ്ധരാത്രി വരെയും യാതൊരു ക്ഷീണമോ മടുപ്പോ ഇല്ലാതെ അദ്ദേഹം പ്രവർത്തിച്ചുവെന്നും ഡബ്ബിങ് സമയത്തും അദ്ദേഹം പൂർണ ആരോഗ്യവാനായാണ് എത്തിയതെന്നും ഷെബി പറഞ്ഞു. ഇനിയും അങ്ങനെ തന്നെ തുടരട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. ഭാവനയിൽ മെനഞ്ഞ ഓരോ രോ​ഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ഷെബി ചൗഘട്ട് പറയുന്നു.