Bigg Boss Malayalam Season 7: രേണു സുധിയുടെ കള്ളത്തരം കൈയോടെ പൊക്കി! ആ പരിപാടി ഇവിടെ നടക്കില്ലെന്ന് മോഹൻലാല്‍; ക്ഷമ പറഞ്ഞ് താരം
Renu Sudhi's Fraudulence Finally Exposed: ഇത് ശരിയായ പ്രവർത്തിയല്ലെന്നും മോഹൻലാല്‍ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസി തന്നെയാണ് എന്നായിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയത്.
ടെലിവിഷൻ ചിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചിട്ട് ഏഴ് സീസണുകൾ ആയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സീസൺ ഏഴിന് തുടക്കം കുറിച്ചത്. ഹൗസ് ആദ്യ ദിവസം മുതൽ തന്നെ സജീവമാണ്. ഇടയ്ക്കിടെയുള്ള തർക്കങ്ങളും ബഹളങ്ങളും പ്രേക്ഷകർക്കിടയിലേക്ക് ഷോ അതിവേഗം എത്തി. ഓരോ മത്സരാർത്ഥികളുടെ ഫാൻ പേജും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിൽ എടുത്ത് പറയേണ്ടത് വൈറൽ താരം രേണു സുധിയെയാണ്.
ആദ്യ ദിവസം തന്നെ ഹൗസിൽ മികച്ച പ്രകടനമാണ് രേണു കാഴ്ചവയ്ക്കുന്നത്. എന്നാൽ ഈ സീസണിലെ ആദ്യ എവിക്ഷൻ റൗണ്ടിൽ തന്നെ ലിസ്റ്റിൽ രേണുവിന്റെ പേര് വന്നിരുന്നു. എന്നാൽ ഇതിനിടെയിൽ രേണു സുധിയുടെയും ഫാന്‍ പേജായ രേണു സുധി ആര്‍മി ഒഫിഷ്യലിലും വന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയായിരുന്നു. ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണമെന്നും പറയുന്ന രേണുവിനെയാണ് വീഡിയോയിൽ കണ്ടത്. ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ചോദ്യങ്ങളും വിമർശനങ്ങളുമായി എത്തിയത്.
നേരത്തെ തന്നെ വീഡിയോ ഷൂട്ട് ചെയ്ത് വെച്ചതാണോ എന്നും ആദ്യ വീക്കില്‍ തന്നെ താന്‍ എവിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്നത് രേണു എങ്ങനെ അറിഞ്ഞുവെന്നാണ് പ്രേക്ഷകർ ചോദിച്ചത്. ഇതോടെ ഷോ സ്‌ക്രിപ്റ്റ്ഡ് ആണെന്ന കാര്യം വ്യക്തമായി എന്നും ചിലര്‍ കമന്റിട്ടിരുന്നു. എന്നാൽ രേണുവിന്റെ ഈ നീക്കം കയ്യോടെ പൊക്കിയിരിക്കുകയാണ്. ബിഗ് ബോസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നീക്കമാണ് രേണു സുധി നടത്തിയത്. രേണുവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോ പ്രദർശിപ്പിച്ചു കൊണ്ടാണ് മോഹൻലാല്‍ സംഭവം വിശദീകരിച്ചത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പൈറസിക്ക് തുല്യമാണ് എന്നും മോഹൻലാല്‍ ചൂണ്ടിക്കാട്ടി. ഇതോടെ ക്ഷമ പറഞ്ഞ് രംഗത്ത് എത്തുന്ന രേണുവിനെയാണ് കാണാൻ പറ്റുന്നത്.




ബിഗ് ബോസിന് വന്ന ഒരു കത്ത് വായിച്ചുകൊണ്ടാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസില്‍ നാളെ സംപ്രേഷണം ചെയ്യുന്ന കാര്യങ്ങൾ ഇന്ന് തന്നെ വീഡിയോ ആയി പുറത്തുവരുന്നു എന്നാണ് കത്തിൽ പറയുന്നത്. അവിടെ നടക്കുന്ന കാര്യങ്ങൾ പുറത്ത് പറയുന്നത് മോശമാണെന്നും കത്തിൽ പറയുന്നുണ്ട്. ഇതിനു ശേഷം രേണു വോട്ട് അഭ്യർത്ഥിച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് വീഡിയോ പ്രദർശിപ്പിക്കുകയായിരുന്നു. ബിഗ് ബോസിൽ വരുന്നതിന് മുൻപേ ചെയ്തു വച്ചിരുന്ന വീഡിയോ ആയിരുന്നു എന്നാണ് രേണു പറയുന്നത്. അടുത്ത ആഴ്ചയും ഇതുപോലത്തെ വീഡിയോ ഉണ്ടോ എന്ന് ചോദിച്ച മോഹൻലാൽ താൻ സോഷ്യൽ മീഡിയയിൽ ഇടാമെന്നും പറഞ്ഞു.
ഇത് ശരിയായ പ്രവർത്തിയല്ലെന്നും മോഹൻലാല്‍ പറഞ്ഞു. ഇതു കൊണ്ട് ആരും ജയിക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്നും മോഹൻലാൽ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസി തന്നെയാണ് എന്നായിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ക്ഷമ ചോദിച്ച് രേണു സുധി രംഗത്ത് എത്തി. യൂട്യൂബ് നോക്കുന്ന കസിനോട് ചോദിച്ചു, ഇത് ശരിയാകുമോയെന്ന്. ഇനി ഇങ്ങനെ ഉണ്ടെങ്കിലും അത് ഇടരുത്. ബിഗ് ബോസ് എന്നോട് ക്ഷമിക്കുക എന്നും രേണു സുധി പറഞ്ഞു.