Vijay Babu: ‘ഗംഭീര നടനാണ്, ഇടയ്ക്ക് പിണങ്ങി പോകും, പക്ഷേ….’ വിനായകനെ കുറിച്ച് വിജയ് ബാബു

Vijay Babu about Actor Vinayakan: നടൻ വിനായകനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിനായകൻ ​ഗംഭീര നടനാണെന്നും കഥാപാത്രത്തിലേക്ക് കയ‌റിയാൽ വേറെ ഒരു മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.

Vijay Babu: ഗംഭീര നടനാണ്, ഇടയ്ക്ക് പിണങ്ങി പോകും, പക്ഷേ.... വിനായകനെ കുറിച്ച് വിജയ് ബാബു

വിജയ് ബാബു, വിനായകൻ

Updated On: 

20 Feb 2026 | 10:05 PM

മലയാള സിനിമയിലെ പ്രധാനപ്പെട്ട നിർമാതാക്കളിൽ ഒരാളാണ് വിജയ് ബാബു. ആട് 3 എന്ന ഹിറ്റ് സിനിമയാണ് വിജയ് ബാബു നിർമാണത്തിൽ ഉടനെ റിലീസിനെത്തുന്നത്. ഇപ്പോഴിതാ, നടൻ വിനായകനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിനായകൻ ​ഗംഭീര നടനാണെന്നും കഥാപാത്രത്തിലേക്ക് കയ‌റിയാൽ വേറെ ഒരു മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വിജയ് ബാബു.

വിനായകനുമായി ക്രിയേറ്റീവ് ഡിഫറൻസുകൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ അത് എല്ലാ നടന്മാരുമായും സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യായിട്ടും ധർമ്മജനുമായിട്ടും ക്രിയേറ്റീവ് ഡിഫറൻസ് ഉണ്ടാകാറുണ്ട്. വിനായകനുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ മാത്രം എല്ലാവരും അതിനെ വലിയ രീതിയിൽ ആഘോഷിക്കുന്നു.

വിനായകൻ വളരെ പ്രൊഫഷണൽ ആയ നടൻ ആണ്. എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും പറഞ്ഞ സമയത്ത് അദ്ദേഹം സെറ്റിൽ വരും. ചില കാര്യങ്ങൾ പുള്ളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോ പുള്ളി പിണങ്ങി ക്യാരവാനിൽ പോകും. പക്ഷെ കുറച്ച് നേരം ഇരുന്ന് ചിന്തിക്കുമ്പോൾ പുള്ളിക്ക് വിഷമം വരും.

ALSO READ: ‘ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തുന്നു, ഭാവിയിൽ അവന്മാർ എന്തൊക്കെ ചെയ്യും’; കേരള സ്റ്റോറി 2വിനെതിരെ വേടൻ

അവിടെ ഇത്രയും ആളുകൾ എന്നെ കാത്തിരിക്കുകയാണ് എന്ന ചിന്ത പുള്ളിക്ക് ഉണ്ടാകും. നമ്മൾ പുള്ളിയെ അനുനയിപ്പിക്കാൻ പോയാൽ ആണ് പ്രശ്നം പുള്ളി സ്വയം അങ്ങ് അനുനയിച്ചോളും. അങ്ങനെ ഒരു ഹ്യൂമൻ നേച്ചർ പുള്ളിയുടെ ഉള്ളിലുണ്ട്’, വിജയ് ബാബു പറഞ്ഞു.

മലയാളികൾ ഏറെ കാത്തിരിക്കുന്ന ‘ആട് 3’ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് വിജയ് ബാബു ഇപ്പോൾ. കാവ്യ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ കോമഡി ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. വിനായകന്റെ ശ്രദ്ധേയമായ ‘ഡ്യൂഡ്’ എന്ന കഥാപാത്രം ഈ ചിത്രത്തിലും വലിയ ഹൈപ്പിലാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ