Vijay Babu: ‘നിഖില വിമല്‍ മികച്ച നടി; ആടു പോലൊരു സിനിമയില്‍ അത്തരമൊരു ഡാന്‍സ് കളിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ?’

Vijay Babu about Nikhila Vimal: മാര്‍ച്ച് 19-നാണ് ആട് 3 റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റംസാന്‍ റിലീസായാണ് ചിത്രമെത്തുന്നത്.

Vijay Babu: നിഖില വിമല്‍ മികച്ച നടി; ആടു പോലൊരു സിനിമയില്‍ അത്തരമൊരു ഡാന്‍സ് കളിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ?

Vijay Babu, Nikhila Vimal

Updated On: 

21 Feb 2026 | 03:52 PM

ആട് മൂന്നുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മമ്മൂട്ടി കാമിയോ റോളില്‍ എത്തും, നിഖില വിമലിന്റെ ഡാന്‍സ് പ്രകടനമുണ്ടാകും തുടങ്ങിയ പ്രചരണങ്ങളാണ് വ്യാപകമാകുന്നത്. എന്നാല്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിര്‍മാതാവ് വിജയ് ബാബു വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബുവിന്റെ തുറന്നുപറച്ചില്‍.

നിഖില മലയാളത്തിലെ ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ശക്തമായ ചെറുതും വലുതുമായ വേഷങ്ങള്‍ നിഖില ചെയ്തിട്ടുണ്ട്. ആടു പോലൊരു സിനിമയില്‍ ഇത്രയും നല്ല നടിയായ നിഖിലയെ കൊണ്ടുവന്നിട്ട് തങ്ങള്‍ അത്തരമൊരു ഡാന്‍സ് കളിപ്പിച്ചിട്ട് വിടും എന്ന് തോന്നുന്നുണ്ടോയെന്ന് വിജയ് ബാബു ചോദിച്ചു.

ഇത് എവിടെ നിന്നാണ് വന്നതെന്ന് പോലും അറിയില്ല. അതിന് കുറിക്ക് കൊള്ളുന്ന ഉത്തരം നിഖില തന്നെ തന്നിട്ടുണ്ട്. ഉടനെ ട്രെയിലര്‍ ലോഞ്ച് വരുന്നുണ്ടെന്നും വിജയ് ബാബു വ്യക്തമാക്കി.

Also Read: Vijay Babu: ‘ഗംഭീര നടനാണ്, ഇടയ്ക്ക് പിണങ്ങി പോകും, പക്ഷേ….’ വിനായകനെ കുറിച്ച് വിജയ് ബാബു

റിലീസ് മാര്‍ച്ച് 19-ന്

മാര്‍ച്ച് 19-നാണ് ആട് 3 റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റംസാന്‍ റിലീസായാണ് ചിത്രമെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവയുടെ ബാനറില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

Loading...
Unable to load recommendations.
Follow Us
Related Stories
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ