AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jananayagan:ജനനായകന്റെ പതിപ്പ് ലീക്ക്; മൂന്നുമണിക്കൂർ നീളമുള്ള വീഡിയോയുടെ ക്ലിപ്പുകൾ ഇന്റർനെറ്റിൽ

Jananayagan Movie Video Leakedറിലീസ് തീയ്യതി തീരുമാനിക്കുന്നതിനു മുൻപേ സിനിമയുടെ ഇൻട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ നേരിടുമ്പോൾ വീഡിയോ ക്ലിപ്പുകൾ ലീക്കായത് സിനിമ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് ഉത്തരവാദിയായവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.....

Jananayagan:ജനനായകന്റെ പതിപ്പ് ലീക്ക്; മൂന്നുമണിക്കൂർ നീളമുള്ള വീഡിയോയുടെ ക്ലിപ്പുകൾ ഇന്റർനെറ്റിൽ
JananyaganImage Credit source: Social Media
Ashli C
Ashli C | Updated On: 10 Apr 2026 | 08:26 AM

വിജയ് നായനാകുന്ന ജനനായകന്റെ പതിപ്പ് ഇന്റർനെറ്റിൽ. മൂന്നു മണിക്കൂറോളം നീളമുള്ള സിനിമയുടെ വീഡിയോയുടെ പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സിനിമയുടെ റിലീസ് തീയതി പോലും തീരുമാനിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ വീഡിയോ ക്ലിപ്പുകൾ ലീക്ക് ചെയ്തത് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അവസാനമായി റിലീസ് ചെയ്യുന്ന ചിത്രമായാണ് ജനനായകൻ ഇറങ്ങാൻ ഇരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും റിലീസുമായി ബന്ധപ്പെട്ട് പ്രതിസന്ധിയും നേരിടുന്നതിനിടയിലാണ് ഇത്തരത്തിൽ സിനിമയുടെ ക്ലിപ്പുകൾ പ്രചരിക്കുന്നത്.

ALSO READ: “അവർ ഭയക്കുന്നു, സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പേടി”; ജനനായകൻ വിവാദത്തിൽ വിജയ്

എച്ച് വിനോദ സംവിധാനം ചെയ്യുന്ന ജനനായകൻ സിനിമയിൽ വിജയിക്കൊപ്പം വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ ഉള്ളത്.

അതേസമയം സിനിമയുടെ ക്ലിപ്പുകൾ ലീക്കായതിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നാണ് പ്രൊഡക്ഷൻ ഹൗസ് ആയ കെവിഎം പ്രൊഡക്ഷൻസിനെ ടാഗ് ചെയ്ത് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

Follow Us