AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen tips: പായസത്തിനു ശർക്കര വാങ്ങുമ്പോൾ മായമുണ്ടോ എന്ന് എങ്ങനെ അറിയും ? വഴിയുണ്ട്….

How to check jaggery pure or not: ശർക്കര കൈയിൽ വെച്ച് ചെറുതായി ഒന്ന് ഉരസി നോക്കുക. കൈയിൽ എണ്ണമയം തോന്നുന്നുണ്ടെങ്കിൽ മിനുസത്തിനും തിളക്കത്തിനുമായി എണ്ണയോ മറ്റ് മെഴുക്കുകളോ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. കാഴ്ചയിൽ ഭംഗിയുള്ള ശർക്കരയല്ല, മറിച്ച് ഗുണമേന്മയുള്ള ശർക്കരയാണ് ആരോഗ്യത്തിന് നല്ലത്.

Aswathy Balachandran
Aswathy Balachandran | Updated On: 09 Apr 2026 | 08:05 PM
നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശർക്കര. പഞ്ചസാരയ്ക്ക് പകരക്കാരനായി ഉപയോഗിക്കുന്ന ശർക്കര അയൺ, കാത്സ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന മനോഹരമായ നിറമുള്ള പല ശർക്കരകളും മായം കലർന്നതാണെന്ന് എത്രപേർക്കറിയാം? മിനുസവും തിളക്കവും കൂട്ടാൻ രാസവസ്തുക്കളും എണ്ണയും വരെ ചേർക്കുന്നുണ്ട്. നല്ല ശർക്കര എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നോക്കാം.

1 / 5
ശർക്കര വാങ്ങുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ നിറമാണ്. കടുത്ത തവിട്ട് നിറത്തിലോ അല്ലെങ്കിൽ മണ്ണിന്റെ നിറത്തിലോ ആയിരിക്കും. മഞ്ഞയോ, ഇളം മഞ്ഞയോ അല്ലെങ്കിൽ വെളുത്ത നിറത്തിലോ ഉള്ള ശർക്കരകളിൽ രാസവസ്തുക്കൾ ചേർക്കാൻ സാധ്യത കൂടുതലാണ്.

2 / 5
ശർക്കരയുടെ പുറംഭാഗം വല്ലാതെ തിളങ്ങുന്നുണ്ടെങ്കിൽ അതിൽ മായം ഉണ്ടെന്ന് ഉറപ്പിക്കാം. സ്വാഭാവികമായ ശർക്കരയ്ക്ക് അമിതമായ തിളക്കം ഉണ്ടാകില്ല. ഒരു ഗ്ലാസ് വെള്ളത്തിൽ ചെറിയൊരു കഷ്ണം ശർക്കര ഇടുക. ശർക്കര സാവധാനം അലിയുകയും വെള്ളത്തിന് ചെറിയ മാറ്റം മാത്രം വരികയും ചെയ്യും. വെള്ളത്തിന്റെ നിറം പെട്ടെന്ന് മാറുകയും അടിയിൽ കൃത്രിമ നിറങ്ങളോ അവശിഷ്ടങ്ങളോ കാണപ്പെടുകയും ചെയ്യും.

3 / 5
ശർക്കര ഒന്ന് പൊടിച്ചു നോക്കുക. അതിൽ പഞ്ചസാരത്തരികൾ പോലെ തരിതരിപ്പായി തോന്നുന്നുണ്ടെങ്കിൽ ലാഭത്തിനായി അതിൽ പഞ്ചസാര ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ശുദ്ധമായ ശർക്കര കൈകൊണ്ട് ഉടച്ചാൽ മൃദുവായിരിക്കും. ഒരു പാനിൽ ശർക്കരയിട്ട് ചൂടാക്കി നോക്കാം. നല്ല ശർക്കരയാണെങ്കിൽ അത് കട്ടിയുള്ള ദ്രാവകമായി മാറും. എന്നാൽ മായം കലർന്നതാണെങ്കിൽ അത് വെള്ളം പോലെ നേർത്ത് ഉരുകാനാണ് സാധ്യത.

4 / 5
ശർക്കര കൈയിൽ വെച്ച് ചെറുതായി ഒന്ന് ഉരസി നോക്കുക. കൈയിൽ എണ്ണമയം തോന്നുന്നുണ്ടെങ്കിൽ മിനുസത്തിനും തിളക്കത്തിനുമായി എണ്ണയോ മറ്റ് മെഴുക്കുകളോ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. കാഴ്ചയിൽ ഭംഗിയുള്ള ശർക്കരയല്ല, മറിച്ച് ഗുണമേന്മയുള്ള ശർക്കരയാണ് ആരോഗ്യത്തിന് നല്ലത്. അടുത്ത തവണ ശർക്കര വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കാതെ പരിശോധിക്കൂ.

5 / 5
Follow Us