Kerala Assembly Election Updates Live : ശതമാനം കൂടുന്നത് ആർക്ക് ഗുണം? യഥാർത്ഥ കണക്കുകൾ ഇന്ന്, അറിയാം വാർത്തകൾ
തൃശ്ശൂരിൽ വിരലിന് പരിക്കേറ്റ യുവതിക്ക് വോട്ടവകാശം നിഷേധിച്ചത് തുടങ്ങി വിവാദങ്ങൾക്ക് ഇത്തവണയും തിരഞ്ഞെടുപ്പിൽ കുറവുണ്ടായിരുന്നില്ല. 78.20 ശതമാനം പോളിങ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും അന്തിമ ശതമാന കണക്കുകൾ ഇന്ന് വരുന്നതോടെ ഒരു പക്ഷെ ഇനിയും ഉയരാം. എന്താണ് ഇനി തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും, ഇവിടെ വായിച്ചറിയാം,
LIVE NEWS & UPDATES
-
നേമത്ത് ഒരുവോട്ടിന് 15000 രൂപ വരെ ബിജെപി നല്‍കി; വി ശിവൻകുട്ടി
നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി വൻതോതിൽ പണം ഒഴുക്കിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി. ഒരു വോട്ടിന് 15000 രൂപ വരെ നൽകി എന്നും ആരോപണം. പണം നൽകി പല സംഘടനകളെയും വിലക്കെടുത്തതായും ആരോപിക്കുന്നു.
-
BJP Kerala: രണ്ടിടത്ത് വിജയം ഉറപ്പെന്ന് ബിജെപി
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന വിശ്വാസത്തില്‍ ബിജെപി. നേമത്തും, കഴക്കൂട്ടത്തുമാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. 10 മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാലക്കാട്, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, ആറ്റിങ്ങല്‍ അടക്കമുള്ള മണ്ഡലങ്ങളിലാണ് ബിജെപി അട്ടിമറി ജയം പ്രതീക്ഷിക്കുന്നത്.
-
Kerala Election Updates: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി
ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍: ALSO READ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് പ്രക്രിയ പൂർത്തിയായി കഴിഞ്ഞു. ഇനി മെയ്-4ന് അന്തിമ ഫലം എത്തുന്നതോടെ തിരഞ്ഞെടുപ്പ് മഹോത്സവത്തിന് തിരശ്ശീല വീഴും. സംഭവ ബഹുലമായ തിരഞ്ഞെടുപ്പ് എന്ന് പറയാൻ സാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ആകെയുണ്ടായ കള്ളവോട്ട് ആരോപണങ്ങൾ, തൃശ്ശൂരിൽ വിരലിന് പരിക്കേറ്റ യുവതിക്ക് വോട്ടവകാശം നിഷേധിച്ചത് തുടങ്ങി വിവാദങ്ങൾക്ക് ഇത്തവണയും തിരഞ്ഞെടുപ്പിൽ കുറവുണ്ടായിരുന്നില്ല. 78.20 ശതമാനം പോളിങ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും അന്തിമ ശതമാന കണക്കുകൾ ഇന്ന് വരുന്നതോടെ ഒരു പക്ഷെ ഇനിയും ഉയരാം. എന്താണ് ഇനി തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്. ഇവിടെ വായിച്ചറിയാം
Published On - Apr 10,2026 8:21 AM