AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: ദനാപൂരിലേക്ക് പോകാന്‍ പ്രയാസമില്ല; ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Railways Launch Bengaluru–Danapur Service: അവധിയെ തുടര്‍ന്ന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുകയാണ് റെയില്‍വേ മന്ത്രാലയം. ബെംഗളൂരു മുതല്‍ ദനാപൂര്‍ വരെ സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. രണ്ട് സര്‍വീസുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഈ സര്‍വീസുകള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍.

Bengaluru Train: ദനാപൂരിലേക്ക് പോകാന്‍ പ്രയാസമില്ല; ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 10 Apr 2026 | 08:30 AM

ബെംഗളൂരു: യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. വേനല്‍ക്കാല അവധിയെ തുടര്‍ന്ന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുകയാണ് റെയില്‍വേ മന്ത്രാലയം. ബെംഗളൂരു മുതല്‍ ദനാപൂര്‍ വരെ സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. രണ്ട് സര്‍വീസുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഈ സര്‍വീസുകള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍.

ബെംഗളൂരു-ദനാപൂര്‍ ട്രെയിന്‍

എസ്എംവിടി ബെംഗളൂരു-ദനാപൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ നമ്പര്‍ 6549 ന്റെ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത് ഏപ്രില്‍ 16, 23 തീയതികളിലാണ്. വ്യാഴാഴ്ചകളിലായിരിക്കും ട്രെയിന്‍ യാത്ര തിരിക്കുന്നത്. രാത്രി 11 മണിക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ നാലാം ദിവസം പുലര്‍ച്ചെ 1.45ന് ദനാപൂരില്‍ എത്തിച്ചേരും.

ദനാപൂര്‍-ബെംഗളൂരു ട്രെയിന്‍

ദനാപൂര്‍-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ 6550 സര്‍വീസ് നടത്തുക ഏപ്രില്‍ 20, 27 തീയതികളിലാണ്. തിങ്കളാഴ്ചകളിലാണ് ഈ ട്രെയിനുകളുടെ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 8.15ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസം രാവിലെ 11.15ന് ബെംഗളൂരുവില്‍ എത്തിച്ചേരുന്നതാണ്.

ബെംഗളൂരുവില്‍ നിന്ന് കാണ്‍പൂരിലേക്കും ട്രെയിന്‍

ബെംഗളൂരുവിനെയും കാണ്‍പൂരിനെയും ബന്ധിപ്പിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. വേനല്‍ക്കാല യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. സമ്മര്‍ വെക്കേഷനില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിച്ച് അതിവേഗ യാത്ര സാധ്യമാക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. കാണ്‍പൂര്‍ സെന്‍ട്രലിനും ബെംഗളൂരു എസ്എംവിടിക്കും ഇടയില്‍ പ്രയാഗ്‌രാജ് ജങ്ഷന്‍ വഴിയാണ് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചത്.

Also Read: Vande Bharat: 220 കിലോമീറ്റര്‍ വേഗത്തിലോടാന്‍ പുതിയ ട്രെയിന്‍; വന്ദേ ഭാരത് മാറിനില്‍ക്കും

ട്രെയിന്‍ നമ്പര്‍ 04131 എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30ന് കാണ്‍പൂര്‍ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ജൂലൈ 12 വരെ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.

ട്രെയിന്‍ നമ്പര്‍ 04132 ന്റെ മടക്കയാത്ര ഏപ്രില്‍ 8 മുതല്‍ ജൂലൈ 15 വരെ എല്ലാ ബുധനാഴ്ചകളിലുമാണ്. രാവിലെ 7.10ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ 3.45ന് കാണ്‍പൂരിലെത്തും.

Follow Us