AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tamannaah-Vijay Varma:’മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്ക്രീം പോലെയാണ് ബന്ധങ്ങൾ’; തമന്നയ്ക്കും വിജയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത്?

Vijay Varma talks about relationships after Tamannaah Bhatia split: എല്ലാ ബന്ധങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കണം എന്നാണ് വിജയ് പറയുന്നത്. പ്രണയബന്ധത്തെ ഐസ്ക്രീമിനോടാണ് വിജയ് ഉപമിച്ചിരിക്കുന്നത്. മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്ക്രീം പോലെയാണ് ബന്ധങ്ങള്‍ എന്നാണ് താരം പറയുന്നത്.

Tamannaah-Vijay Varma:’മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്ക്രീം പോലെയാണ് ബന്ധങ്ങൾ’; തമന്നയ്ക്കും വിജയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത്?
Tamannaah Vijay VarmaImage Credit source: social media
Sarika KP
Sarika KP | Published: 29 Mar 2025 | 05:22 PM

സിനിമ ആസ്വാദകരുടെ പ്രിയ താരങ്ങളാണ് നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മയും. ഇതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയവാർത്ത ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. എന്നാൽ ആ പ്രണയബന്ധത്തിന് കുറച്ച് നാളത്തെ ആയൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഈയിടയ്ക്കാണ് ഇരുവരും ബ്രേക്ക് അപ്പായി എന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ ഇരുവർ‌‌ക്കുമിടയിൽ എന്താണ് സംഭവിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. തമന്നയും വിജയും ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചില സ്റ്റോറികളിൽ വിരഹ വേദന ഒളിഞ്ഞുകിടക്കുന്നുണ്ടെന്നാണ് ആരാധകർ കണ്ടെത്തിയത്. ഇതിനിടെയിൽ ഇപ്പോഴിതാ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്.

എല്ലാ ബന്ധങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കണം എന്നാണ് വിജയ് പറയുന്നത്. പ്രണയബന്ധത്തെ ഐസ്ക്രീമിനോടാണ് വിജയ് ഉപമിച്ചിരിക്കുന്നത്. മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്ക്രീം പോലെയാണ് ബന്ധങ്ങള്‍ എന്നാണ് താരം പറയുന്നത്. എല്ലാ രുചിവൈഭവത്തോടെയും അത് സ്വീകരിക്കാനാകണം. നമ്മളിലേക്ക് വരുന്നതെന്തോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാന്‍ തയ്യാറായിരിക്കണം. നമ്മള്‍ ആസ്വദിച്ചാണ് ഐസ്ക്രീം കഴിക്കാറുള്ളത് അല്ലേ? ഐസ്ക്രീം ആയതുകൊണ്ടു തന്നെ അത് ഏത് ഫ്ലേവര്‍ ആണെങ്കിലും നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇതുപോലെയാണ് ബന്ധങ്ങളും എന്നാണ് വിജയ് പറയുന്നത്.

Also Read:ഒടുവിൽ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അഭിനയ; വിവാഹം ഏപ്രിലില്‍

അതേസമയം രണ്ട് വർഷത്തോളമായി തമന്നയും വിജയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍‌ പുറത്തുവന്നിരുന്നു. ഇവർ തന്നെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരുന്നു. ‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നുവെന്നാണ് ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞത്. ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാനോ. ഫോട്ടോ എടുക്കാനോ കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. തനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പര്യമില്ല എന്ന് വിജയ് പറഞ്ഞത്.

ഇതിനു പിന്നാലെ ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്ന വാർത്തയടക്കം വന്നിരുന്നു. എന്നാൽ ഇതിനിടെയിലാണ് ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചെന്ന തരത്തിലുള്ള റിപ്പോർട്ട് വന്നത്.