Vinayakan: ‘അധിക്ഷേപിച്ചതല്ല, കവിത എഴുതിയതാണ്’; ചോദ്യം ചെയ്യലിന് ഹാജരായി വിനായകൻ

Vinayakan Controversy: സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Vinayakan: അധിക്ഷേപിച്ചതല്ല, കവിത എഴുതിയതാണ്; ചോദ്യം ചെയ്യലിന് ഹാജരായി വിനായകൻ

Vinayakan

Published: 

11 Aug 2025 | 05:33 PM

കൊച്ചി: സമൂഹമാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളിൽ നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. നടനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. വിഎസ് അച്യുതാനന്ദന്റെ മരണസമയത്ത് നടത്തിയ പരാമർശവും ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പേരിലുമായിരുന്നു ചോദ്യം ചെയ്യൽ.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റാണ് വിനായകനെതിരെ പരാതി നൽകിയിരുന്നത്. രാവിലെ 11 മണിയോടെ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായി. വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

താൻ ആരെയും അധിക്ഷേപിച്ചതല്ലെന്നും ഫെയ്സ്ബുക്കിൽ ആധുനിക കവിത എന്ന നിലയ്ക്ക് ആണ് പോസ്റ്റ് ഇട്ടതെന്നുമാണ് വിനായകന്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണനെതിരെയും ഗായകൻ യേശുദാസിനെതിരെയും വിനായകൻ അശ്ലീല പോസ്റ്റ് ഇട്ടിരുന്നു.

ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റിട്ടു. പരമാർശങ്ങളിൽ വിനായകനെതിരെ വൻ വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയ കലാരം​ഗത്തുള്ളവർ നടനെതിരെ രം​ഗത്തെത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്