Sreenivasan: അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മ; വിനീത് ശ്രീനിവാസൻ

Sreenivasan Life time achievement award: അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ശ്രീനിവാസന് ലഭിച്ച പുരസ്കാര ശില്പം കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രമാണ്...

Sreenivasan: അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മ; വിനീത് ശ്രീനിവാസൻ

Sreenivasan

Published: 

23 Feb 2026 | 12:45 PM

മലയാള സിനിമയ്ക്ക് എക്കാലവും നികത്താൻ ആകാത്ത ഒരു വിയോഗമാണ് ശ്രീനിവാസന്റേത്. മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളും തിരക്കഥകളുമാണ് അദ്ദേഹത്തിൽ നിന്നും പിറന്നത്. കാലികപ്രസക്തിയുള്ള ഇവയെല്ലാം എല്ലാ തലമുറകളും ഒരുപോലെ കാണാൻ ഇഷ്ടപ്പെടുന്നവയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് കഴിഞ്ഞദിവസം ഫിലിം ഫെയർ സൗത്ത് അവാർഡ് ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് നൽകി ആദരിച്ചിരുന്നു. ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.

പിന്നാലെ അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ശ്രീനിവാസന് ലഭിച്ച പുരസ്കാര ശില്പം കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രമാണ് പങ്കുവെച്ചത്. വളരെയധികം വിജയിയായിരുന്ന ആ മനുഷ്യന് പിന്നിൽ എന്നും ഈ സ്ത്രീ ഉണ്ടായിരുന്നു. ആ വിജയങ്ങൾക്ക് പിന്നിൽ എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. അതിനാൽ തന്നെ ലൈഫ് ടൈം അച്ചൻ അവാർഡ് അമ്മയ്ക്കുള്ളതാണ് എന്നാണ് വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്. ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭയായ ശ്രീകുമാരൻ തമ്പി മാണ് മലയാളത്തിൽ നിന്നും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്. മമ്മൂട്ടിക്ക് മികച്ച നടൻ ഉള്ള പുരസ്കാരം ലഭിച്ചു. ബ്രഹ്മ യുഗത്തിൽ അഭിനയത്തിനാണ് പുരസ്കാരം നേടാൻ ആയത്. കൂടാതെ

. ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രം മികച്ച ചിത്രം (ക്രിട്ടിക്‌സ്), വിജയാരാഘവൻ (മികച്ച സഹനടൻ) ഉൾപ്പെടെ നാലുപുരസ്‌കാരങ്ങൾ നേടി. ‘ആടുജീവിതം’ അഞ്ചുപുരസ്‌കാരങ്ങൾ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്‌സ്), റഫീഖ് അഹമ്മദ് (മികച്ച വരികൾ), ജിതിൻ രാജ് (മികച്ച ഗായകൻ), കെ.ആർ. ഗോകുൽ (മികച്ച നവാഗത നടൻ) സുനിൽ കെ.എസ്. (മികച്ച ഛായാഗ്രഹണം) എന്നിവരാണ് ‘ആടുജീവിത’ത്തിലൂടെ നേട്ടം കൈവരിച്ചത്മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ മികച്ച നവാഗത താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ