Little Couple: ‘ശരീരം ചെറുതായത് ഞങ്ങളുടെ കുറ്റമല്ല; ഞങ്ങള്‍ക്കും ജീവിക്കണം’; അധിക്ഷേപ കമന്‍റുകള്‍ക്ക് മറുപടിയുമായി ലിറ്റില്‍ കപ്പിള്‍
Little Couple Against Cyberbullying: തങ്ങൾക്കും ഇവിടെ ജീവിക്കണമെന്നും യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഇങ്ങനെ ഉള്ളവരോട് പുച്ഛം മാത്രമെന്നും ഇരുവരും പോസ്റ്റിന് താഴെ കുറിച്ചു.

Little Couple Amal And Sithara
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായവരാണ് അമൽ , സിതാര ദമ്പതികൾ. ലിറ്റിൽ കപ്പിൾ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ ഇവരുടെ വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഇവർ പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രൂക്ഷമായ സൈബറാക്രമണം നേരിടേണ്ടിവരുന്നതിനെക്കുറിച്ചാണ് ഇരുവരും പ്രതികരിച്ച് രംഗത്ത് എത്തിയത്.
ശരീരം ചെറുതായതിനാൽ, ക്രൂരവും നിന്ദ്യവുമായ വാക്കുകളിലൂടെ ചിലർ അവഹേളിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. തങ്ങൾക്കും ഇവിടെ ജീവിക്കണമെന്നും യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഇങ്ങനെ ഉള്ളവരോട് പുച്ഛം മാത്രമെന്നും ഇരുവരും പോസ്റ്റിന് താഴെ കുറിച്ചു.
ഫെയ്ബുക്കിൽ ഒരാൾ അധിക്ഷേപ കമന്‍റിട്ടുവെന്നും ആദ്യമൊന്നും കാര്യമാക്കിയില്ലെന്നുമാണ് അമല്‍ പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചവരോടും ഇയാൾ മോശമായി സംസാരിച്ചുവെന്നും പിന്നീടും ഇയാൾ അധിക്ഷേപിച്ച് മെസേജ് അയച്ചുവെന്നും അമല്‍ പറയുന്നുണ്ട്. ഇതോടെ താൻ ഇയാൾ പേഴ്സണൽ മെസേജ് അയച്ചും വിളിച്ചും കാര്യം പറഞ്ഞു, എന്നാല്‍ പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ അധിക്ഷേപവുമായി മറ്റൊരു പെണ്‍കുട്ടിയുമെത്തിയെന്നും അമല്‍ പറയുന്നു.
തങ്ങളെപ്പോലുള്ളവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം. ഇതേപോലുള്ള മക്കള്‍ നിങ്ങള്‍ക്കും ഉണ്ടായാല്‍ എന്തുചെയ്യും? ഈ ഭൂമിയില്‍ ഞങ്ങളെപ്പോലുള്ള കുറച്ചുപേരല്ല, ഒരുപാടുപേരുണ്ട്. അവര്‍ക്കും ഇവിടെ ജീവിക്കണം. എല്ലാ ജന്തുജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഇവിടം. അതിന് നിങ്ങളും പ്രതികരിക്കണമെന്നും അമലും സിത്താരയും പറയുന്നു.