‘പുതുമുഖ നടി എന്ന് തോന്നുകയേ ഇല്ല!’ വിസ്മയ മോഹൻലാലിന് കൈയ്യടി, തുടക്കത്തിലെ പാട്ട് പുറത്തിറങ്ങി

Vismaya Mohanlal's Thudakkam Movie: മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. താരപുത്രിയായ വിസ്മയയുടെ ആദ്യ ചിത്രമാണ് തുടക്കം. അതുകൊണ്ട് തന്നെ പ്രേക്ഷകരെല്ലാം സിനിമ തിയേറ്ററുകളിൽ എത്താൻ വലിയ കാത്തിരിപ്പിലാണ്. വിസ്മയ നായികയാകുന്ന തുടക്കത്തിന്റെ ഓരോ അപ്ഡേ്റ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ചിത്രത്തിലെ ഒരു മനോഹര​ വീഡിയോ സോങ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു.

പുതുമുഖ നടി എന്ന് തോന്നുകയേ ഇല്ല! വിസ്മയ മോഹൻലാലിന് കൈയ്യടി, തുടക്കത്തിലെ പാട്ട് പുറത്തിറങ്ങി

Thudakam Movie

Published: 

11 Jul 2026 | 03:59 PM

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. താരപുത്രിയായ വിസ്മയയുടെ ആദ്യ ചിത്രമാണ് തുടക്കം. അതുകൊണ്ട് തന്നെ പ്രേക്ഷകരെല്ലാം സിനിമ തിയേറ്ററുകളിൽ എത്താൻ വലിയ കാത്തിരിപ്പിലാണ്. മോഹൻലാലിന്റെ മകൻ പ്രണവും നേരത്തെ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കികുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിരുന്നു. വിസ്മയ നായികയാകുന്ന തുടക്കത്തിന്റെ ഓരോ അപ്ഡേ്റ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ചിത്രത്തിലെ ഒരു മനോഹര​ വീഡിയോ സോങ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. തളിരോമലേ എന്ന് തുടങ്ങുന്ന ​ഗാനം ആലപച്ചിരിക്കുന്നത് ചിത്രയാണ്.

മികച്ച പ്രതികരണമാണ് വീഡിയോ സോ​ങ്ങിന് ലഭിക്കുന്നത്. സിനിമയെ കുറിച്ച് ഏകദേശ സൂചനകൾ പാട്ടിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വിസ്മയയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളും വീഡിയോ സോങ്ങിൽ കാണാം. യൂ ടൂബിൽ റിലീസ് ചെയ്ത ​ഗാനം ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായി കഴി‍ഞ്ഞു. നിരവധി പേരാണ് പാട്ട് ആസ്വദിച്ച ശേഷം തങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുന്നത്. അതിൽ മിക്ക കമന്റുകളും വിസ്മയയുടെ പ്രകടനത്തെ കുറിച്ചാണ്. ‘ഒരു കാര്യം പറയാതെ വയ്യ.. ഒരു പുതുമുഖ നടി എന്ന് തോന്നുകയേ ഇല്ല!’ , ‘അഭിനയം ആയി തോന്നുന്നില്ല. ലാൽ സാർ ന്റെ പോലെ തന്നെ natural ആയി തോന്നുന്നു മിന്നിച്ചേക്കണേ’ ഇങ്ങനെ പോകുന്നു കമന്റുകൾ.

വിസ്മയയുടെ പ്രകടനത്തിന് പുറമെ പാട്ടിനും മികച്ച കൈയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ചിത്ര ചേച്ചിയുടെ മറ്റൊരു മികച്ച പാട്ടാണിതെന്നാണ് അധികമാളുകളും പറയുന്നത്. ‘ഒരുപാട് വർഷങ്ങൾക്ക് ശേഷം ചിത്രയുടെ സ്വരത്തിൽ ഒരു തനി മലയാള മനോഹര ഗാനം കേൾക്കാൻ സാധിച്ചു ….90 കളിലെ ഒരു ഫീലിങ്ങ്സ്’, ‘ഇത്തരം പാട്ടുകൾ മരിച്ചിട്ട് നാളുകളായി ഹൃദയത്തിൽ തൊടുന്ന വരികളും ഈണവും’ എന്നിങ്ങനെ നീളുന്നു പാട്ടിനുള്ള കമന്റുകൾ.

സിനിമയിൽ സായ്കുമാറാണ് വിസ്മയയുടെ അച്ഛനായി വേഷമിട്ടിരിക്കുന്നത്. ചിപ്പിയാണ് അമ്മയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കുടുംബ ബന്ധങ്ങളെ കോർത്തിണക്കിയുള്ള ഒരു സിനിമയാകും തുടക്കം എന്നാണ് പാട്ടിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. വരുന്ന ഓ​ഗസ്റ്റ് ആദ്യ വാരമാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.
ജൂഡ് അന്തണി ജോസഫും അഖിൽ കൃഷ്ണയും ലിനിഷ് നെല്ലിക്കലും ചേർന്നാണ് തുടക്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ജൂഡ് അന്തണി ചിത്രം എന്ന പ്രത്യേകതയും തുടക്കത്തിനുണ്ട്.

English Summary

Thudakkam is the film directed by Jude Anthany Joseph, featuring Mohanlal’s daughter, Vismaya Mohanlal, in the lead role. As this marks Vismaya’s debut film, audiences are eagerly awaiting its theatrical release. Every update regarding Thudakkam has received a tremendous response; just yesterday, the film’s crew released a beautiful video song.

Follow Us
Related Stories
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ