Dilshad Yathra Today : എനിക്ക് പറയാനുണ്ട്… പലപല വിഷയങ്ങളാണ് കേൾക്കുന്നത്… ചികിത്സയൊന്ന് കഴിഞ്ഞോട്ടെ എന്ന് ദിൽഷാദ്

Dilshad Yathra Today : നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്ക് പുറപ്പെട്ട മലപ്പുറം സ്വദേശിയും യൂട്യൂബറുമായ ദിൽഷാദിനെ കാണാതായ സംഭവം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പലവിധ കഥകൾ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം ദിൽഷാദിനെ മേഘാലയിൽ നിന്ന് കണ്ടെത്തി. തുടർന്ന് നാട്ടിലെത്തിച്ച ദിൽഷാദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദിൽഷാദ് ഇപ്പോൾ.

Dilshad Yathra Today : എനിക്ക് പറയാനുണ്ട്... പലപല വിഷയങ്ങളാണ് കേൾക്കുന്നത്... ചികിത്സയൊന്ന് കഴിഞ്ഞോട്ടെ എന്ന് ദിൽഷാദ്

Dilshad Yathra Today

Edited By: 

Arun Nair | Updated On: 31 Jul 2026 | 06:31 PM

നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്ക് പുറപ്പെട്ട മലപ്പുറം സ്വദേശിയും യൂട്യൂബറുമായ ദിൽഷാദിനെ കാണാതായ സംഭവം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പലവിധ കഥകൾ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം ദിൽഷാദിനെ മേഘാലയിൽ നിന്ന് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ് മേഘാലയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വ്ലോഗ്ഗറെ കണ്ടെത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച ദിൽഷാദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദിൽഷാദ് ഇപ്പോൾ. ആശുപത്രിയിൽ കിടക്കയിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് ദിൽഷാദ് രംഗത്തെത്തിയത്.

ദിൽഷാദിന്റെ വാക്കുകൾ – ‘ ദിൽഷാദ് ആണ്, നാട്ടിൽ എത്തിയിട്ടുണ്ട്. ട്രീറ്റ്മെന്റിൽ കഴിയുകയാണ്. കൂടുതൽ സംസാരിക്കാൻ പറ്റാത്തതുകൊണ്ടാണ് വീഡിയോയിൽ വരാത്തതും കാര്യങ്ങൾ നിങ്ങളോട് പറയാൻ പറ്റാത്തതും. ബന്ധുക്കളായാലും സുഹൃത്തുക്കളായാലും അടുപ്പക്കാരായാലും എല്ലാവരും പറയുന്നത് പലപല വിഷയങ്ങളാണ് നടക്കുന്നത് എന്നാണ്. ഈ ട്രീറ്റ്മെന്റ് ഒന്ന് കഴിഞ്ഞിട്ട്, ഞാനായിട്ട് എനിക്ക് പറയാനുള്ള അവസരം എങ്കിലും തരണം, അതിനു മുന്നേയുള്ള ജഡ്ജ്മെന്റുകൾക്ക് തൽക്കാലം തലകൊടുക്കാതിരിക്കുക. സമാധാനത്തിൽ ട്രീറ്റ്മെന്റ് കഴിഞ്ഞു വന്നതിനുശേഷം നമുക്ക് വിശദമായി സംസാരിക്കാം. ഇപ്പോൾ സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മുഖം അടിച്ചാണ് വീണത്.

ഹെൽമറ്റ് ഉണ്ടായിരുന്നു പക്ഷേ വണ്ടി തട്ടിയ സമയത്ത് ഹെൽമറ്റ് തലയിൽ നിന്ന് തെറിച്ചു പോയി. അതുകൊണ്ട് മുഖമടിച്ചാണ് വീണു. മോണകൾക്കാണ് നിലവിൽ പ്രശ്നം. അതാണ് സംസാരിക്കാനുള്ള ബുദ്ധിമുട്ട്. അതൊന്നു റെഡിയാവുന്നത് വരെ സോഷ്യൽ മീഡിയയിലെ ജഡ്ജ്മെന്റുകൾ നടക്കാതിരിക്കട്ടെ. ഇതിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. സ്നേഹിക്കുന്നവരും കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ. അതുകൊണ്ട് ട്രീറ്റ്മെന്റ് ഒന്ന് കഴിഞ്ഞോട്ടെ ഇതിനെക്കുറിച്ച് വിശദമായിട്ട് ഞാൻ തന്നെ നിങ്ങളോട് പറയുന്നതായിരിക്കും. എന്നെ സ്നേഹിച്ച, ഇഷ്ടപ്പെട്ട ഇതിനുവേണ്ടി സഹകരിച്ച പ്രവർത്തിച്ച ഒരുപാട് ആളുകളുണ്ട് എല്ലാവർക്കും ഹൃദയത്തിൽ നന്ദി. ‘

നന്ദി എന്ന അടിക്കുറിപ്പോടെയാണ് ദിൽഷാദ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിൽഷാദിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌

English Summary

The disappearance of Dilshad, a YouTuber from Malappuram who had set out on a journey across the Northeastern states, had sparked considerable controversy. Amidst various circulating stories regarding the incident, he was found in Meghalaya recently. He was subsequently brought back home and is currently undergoing medical treatment. Dilshad has now spoken out about the incident for the first time.

Follow Us
മൺചട്ടി ​ഗ്യാസിൽ വയ്ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കണേ
അജിങ്ക്യ രഹാനെയുടെ ആസ്തിയെത്ര?
10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; പഴയ നോട്ടുകൾക്ക് എന്ത് സംഭവിക്കും?
താരനും പേനും പമ്പ കടക്കും! വീട്ടിൽ തന്നെയുണ്ട് മരുന്ന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി