Virosh Wedding: വിരോഷിന്റെ ​ഗീത ​ഗോവിന്ദം….എട്ട് വർഷത്തെ പ്രണയകഥ ഇങ്ങനെ!

Rashmika Mandanna And Vijay Deverakonda’s Love Story: 'ഗീത ഗോവിന്ദം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.

Virosh Wedding: വിരോഷിന്റെ ​ഗീത ​ഗോവിന്ദം....എട്ട് വർഷത്തെ പ്രണയകഥ ഇങ്ങനെ!

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന

Updated On: 

24 Feb 2026 | 10:14 PM

കാത്തിരിപ്പിന് വിരാമമായി, തെലുങ്ക് സിനിമയിലെ സൂപ്പർ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒടുവിൽ വിവാഹിതരാകാൻ ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തത്. എന്നാൽ വിവാഹതീയതി പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 26ന് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

വർഷങ്ങളായി നീണ്ടുനിന്ന ഗോസിപ്പുകൾക്കും ആരാധകരുടെ കാത്തിരിപ്പിനും ഒടുവിൽ ഈ പ്രണയകഥയും പൂർണ്ണതയിലേക്ക് എത്തുകയാണ്. ​ഗീതാ​ഗോവിന്ദത്തിൽ തുടങ്ങി ‘വിരോഷിന്റെ വിവാഹം’-ത്തിൽ എത്തിനിൽക്കുന്ന എട്ട് വർഷത്തെ പ്രണയയാത്രയെ അറിഞ്ഞാലോ….

 

സിനിമാ സെറ്റിൽ പിറന്ന വിധി

 

2017ലാണ് വിരോഷിന്റെ പ്രണയകഥ ആരംഭിക്കുന്നത്. രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം രശ്മിക റദ്ദാക്കിയ സമയമായിരുന്നു അത്. തുടർന്നാണ് ഗീതാ ഗോവിന്ദത്തിന്റെ സെറ്റിൽ രശ്മിക വിജയ്‌യെ നേരിട്ട് കാണുന്നത്.

2018-ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി.

ഡിന്നർ ഡേറ്റുകൾ, അവധിക്കാലയാത്രകൾ, വിമാനത്താവളങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ തുടങ്ങി വിജയിനെയും രശ്മികയെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഒരേപോലെയുള്ള മോതിരങ്ങളും തൊപ്പികളും ധരിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായി. രശ്മിക പലപ്പോഴും വിജയിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും ആരാധകർക്കിടയിൽ സംശയങ്ങൾ വർദ്ധിപ്പിച്ചു.

ALSO READ: കറുപ്പഴകിൽ വേടൻ, സുന്ദരിയായി നവമിയും; വിവാഹാഘോഷ ചിത്രങ്ങൾ

 

രഹസ്യമായി സൂക്ഷിച്ച പ്രണയം

 

കഴിഞ്ഞ എട്ടു വർഷമായി തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. ചോദ്യങ്ങളോടെല്ലാം മൗനം പാലിച്ച് അവർ തങ്ങളുടെ പ്രണയകാലം ആസ്വദിക്കുകയായിരുന്നു. 2025 ഒക്ടോബർ 3 ന് ഹൈദരാബാദിൽ വെച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായും റിപ്പോർട്ടുകൾ വന്നു. എന്നാൽ അപ്പോഴൊന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ, അഭ്യൂഹങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പൈതൃക കൊട്ടാരത്തിൽ വച്ച് വിജയ്‌യും രശ്മികയും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇതെന്നാണ് സൂചന. എന്തുതന്നെയായിലും ആരാധകർക്ക് ഈ വിവാഹ വാർത്ത ഇരട്ടി മധുരമാണ് നൽകുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ