Jasmin Gabri: ഗബ്രിയെ അൺഫോളോ ചെയ്ത് ജാസ്മിൻ; ഒന്നര വർഷത്തെ സൗഹൃദം അവസാനിപ്പിച്ചോ? ഇവർക്കിടയിൽ സംഭവിച്ചത് എന്ത്?

Jasmin Unfollows Gabri: ജാസ്മിനുമായി കോളാബ്രേറ്റ് ചെയ്ത് ഇട്ടിരുന്നതടക്കമുള്ള നിരവധി പോസ്റ്റുകൾ ​ഗബ്രി ഇൻസ്റ്റ​ഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇപ്പോൾ വെറും പതിനേഴ് പോസ്റ്റുകൾ മാത്രമാണ് ​ഗബ്രിയുടെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ ഉള്ളത്.

Jasmin Gabri: ഗബ്രിയെ അൺഫോളോ ചെയ്ത് ജാസ്മിൻ; ഒന്നര വർഷത്തെ സൗഹൃദം അവസാനിപ്പിച്ചോ? ഇവർക്കിടയിൽ സംഭവിച്ചത് എന്ത്?

Jasmin Gabri

Published: 

01 Jan 2026 | 06:49 PM

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിൻ ജാഫറും ​ഗബ്രി ജോസും. ബി​ബി ഹൗസിൽ വന്നശേഷമാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതി പിന്നീട് സൗഹൃദമായി മാറി. പുറത്തിറങ്ങിയതിനു ശേഷമുള്ള എന്തിനും ഏതിനും ഇരുവരും ഒരുമിച്ചായിരുന്നു. ഇരുവരുടെയും സൗഹൃദം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

മാത്രമല്ല ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള സംശയവും പ്രേക്ഷകർക്കും ഉണ്ടായിരുന്നു. എന്നാൽ വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നുമാണ് ഇരുവരും പ്രതികരിച്ചത്. പിന്നീടുള്ള ഒന്നര വർഷത്തോളമായി ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ജാസ്മിനൊപ്പം ഇന്ത്യയ്ക്ക് അകത്തും വിദേശത്തും യാത്രകൾ ചെയ്തു, ഒരുമിച്ച് പ്രമോഷൻ വീഡിയോകളും വർക്കുകളും ചെയ്തു.അടുത്തിടെ ​ഗബ്രിയുടെ സഹോദരി വിവാഹിതയായപ്പോൾ ജാസ്മിനും നിറസാന്നിധ്യമായി ഉണ്ടായിരുന്നു. എന്നാൽ ഡിസംബറിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പ്രത്യക്ഷപ്പെട്ടില്ല.

Also Read:‘റിലേഷന്‍ഷിപ്പ് പൊട്ടി, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം’; പൊട്ടിക്കരഞ്ഞ് വർഷ രമേശ്

ഇതിനു പുറമെ ​ഗബ്രിയെ ഇൻസ്റ്റ​ഗ്രാമിൽ ജാസ്മിൻ അൺഫോളോയും ചെയ്തു. മാത്രമല്ല ജാസ്മിനുമായി കോളാബ്രേറ്റ് ചെയ്ത് ഇട്ടിരുന്നതടക്കമുള്ള നിരവധി പോസ്റ്റുകൾ ​ഗബ്രി ഇൻസ്റ്റ​ഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇപ്പോൾ വെറും പതിനേഴ് പോസ്റ്റുകൾ മാത്രമാണ് ​ഗബ്രിയുടെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ ഉള്ളത്. അവയെല്ലാം ​ഗബ്രിയുടെ പുതിയ വർക്കളുമായും ആദ്യം ചെയ്ത സിനിമ പ്രണയ മീനുകളുടെ കടലുമായും ബന്ധപ്പെട്ടുള്ളതാണ്. ഇതോടെ ഇരുവരുടേയും സൗഹൃദത്തിന് എന്ത് സംഭവിച്ചുവെന്നതുമായി ബന്ധപ്പെട്ട് ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ഇത്രയും നാളും സംഭവിക്കാത്ത എന്ത് പ്രശ്നമാണ് ഇപ്പോൾ സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.

Related Stories
Vijay’s ‘Jana Nayagan’: വിജയ്‌യുടെ അവസാന ചിത്രം മലയാളികൾ ഏറ്റെടുക്കുമോ? അഡ്വാന്‍സ് ബുക്കിംഗില്‍ ജനനായകന്‍’ ഇതുവരെ നേടിയത്!
Varsha Ramesh: ‘റിലേഷന്‍ഷിപ്പ് പൊട്ടി, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം’; പൊട്ടിക്കരഞ്ഞ് വർഷ രമേശ്
Akhil Sathyan: ‘ഞാനും നിവിനും വഴക്കിട്ടു, സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു’; സര്‍വ്വം മായയെക്കുറിച്ച് അഖില്‍ സത്യന്‍
Sidharth Prabhu; ‘റേറ്റിങിൽ കൂപ്പുകുത്തിയപ്പൾ തിരിച്ച് പിടിച്ചവൻ, സിദ്ധാർത്ഥിനെ ഉപ്പും മുളകിൽ നിന്നും പിരിച്ച് വിടേണ്ട ആവശ്യമില്ല’
Valkannezhuthiya Song story: മകന്റെ മരണം കുറിച്ചുവെച്ച അച്ഛനും, പ്രണയത്തെ പാട്ടിലൊളിപ്പിച്ച മകനും… വാൽക്കണ്ണെഴുതിയ മകരനിലാവിൽ ഒളിഞ്ഞിരിക്കുന്ന കഥ
Mammootty: പുതുവർഷത്തിൽ മമ്മൂട്ടിയുടെ സാന്ത്വനം; ഇനി ഇവർ ലോകം ചുറ്റി സഞ്ചരിക്കും
ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
തിളങ്ങുന്ന, വൃത്തിയുള്ള ബാത്ത്റൂമിന് അൽപം ഉപ്പ് മതി
അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്