Sai Dhanshika: നടൻ വിശാലിന്റെ ഭാവി വധു, ദുൽഖറിന്റെ നായിക; ആരാണ് സായ് ധൻഷിക?
Who Is Sai Dhanshika: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് പിന്നാലെ, ധൻഷിക നായികയായ 'യോഗി ദാ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇരുവരും വിവാഹ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
നടൻ വിശാൽ കൃഷ്ണയുടെ വിവാഹമാണ് ഇപ്പോൾ കോളിവുഡിൽ ചർച്ചാവിഷയം. ‘സണ്ടക്കോഴി’, ‘താമിരഭരണി’, ‘ഇരുമ്പുതിരൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ 47കാരനായ വിശാൽ കഴിഞ്ഞ ദിവസമാണ് താൻ വിവാഹിതനാകുകയാണെന്ന് ആരാധകരെ അറിയിച്ചത്. വധു മറ്റാരുമല്ല, നടി സായ് ധൻഷികയാണ്. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് പിന്നാലെ, ധൻഷിക നായികയായ ‘യോഗി ദാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇരുവരും വിവാഹ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. 2025 ഓഗസ്റ്റ് 29നാണ് വിവാഹം.
ആരാണ് സായ് ധൻഷിക?
തമിഴ് സിനിമയിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ നടിയാണ് സായ് ധൻഷിക. 1989 നവംബർ 20ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച താരം 2006ൽ ‘മാനത്തോട് മഴയ്ക്കാലം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ‘മാരന്തേൻ മെയ്‌രന്തേൻ’, ‘തിരുടി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ‘കെമ്പ’ എന്ന കന്നഡ ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. കന്നടയിൽ താരം തനുഷിക എന്ന പേരിലാണ് അറിയപ്പെടുന്നത്.
2009-ൽ ജനനാഥൻ സംവിധാനം ചെയ്ത് രവി മോഹൻ നായകനായ ‘പേരാൻമൈ’ എന്ന ചിത്രത്തിലൂടെയാണ് ധൻഷിക കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സോവിയറ്റ് യുദ്ധ ചിത്രമായ ‘ദി ഡോൺസ് ഹിയർ ആർ ക്വയറ്റ്’ എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിലെ ധൻഷികയുടെ കഥാപാത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് ‘അരവാൻ’, ‘പരദേശി’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ALSO READ: 36 കാരനെ പതിനഞ്ചുകാരി അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? ടൊവിനോയ്ക്ക് വിമര്‍ശനം
2016-ൽ പുറത്തിറങ്ങിയ ‘കബാലി’ എന്ന ചിത്രത്തിൽ രജനീകാന്തിൻ്റെ മകളായും അഭിനയിച്ചു. പിന്നീട് ദുൽഖർ സൽമാൻ നായകനായ ‘സോളോ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ധൻഷിക, ‘ശിക്കാരു’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും കടന്നു.