Trisha Krishnan: അച്ഛന്റെ എതിർപ്പ് വകവച്ചില്ല, വിവാഹ നിശ്ചയവും കഴിഞ്ഞു; പക്ഷേ ആ ബന്ധത്തിന് സംഭവിച്ചത് മറ്റൊന്ന്

Trisha Past Relationship with Varun Manian: വിജയ്‌യും തൃഷയും തമ്മില്‍ നേരത്തെ അടുപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സൈബർ ആക്രമണമാണ് നടിക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ, തൃഷയുടെ മുൻകാല ബന്ധങ്ങളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്.

Trisha Krishnan: അച്ഛന്റെ എതിർപ്പ് വകവച്ചില്ല, വിവാഹ നിശ്ചയവും കഴിഞ്ഞു; പക്ഷേ ആ ബന്ധത്തിന് സംഭവിച്ചത് മറ്റൊന്ന്

Trisha Krishnan

Published: 

06 Mar 2026 | 08:43 PM

വിജയ് – സം​ഗീത വിവാഹമോചന വാർത്ത സിനിമാലോകത്തെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. 2021 ഏപ്രില്‍ മുതല്‍ വിജയ്‍ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്നാൽ ആ നടി തൃഷയാണെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. വിജയ്‌യും തൃഷയും തമ്മില്‍ നേരത്തെ അടുപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സൈബർ ആക്രമണമാണ് നടിക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ, തൃഷയുടെ മുൻകാല ബന്ധങ്ങളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്.

മുമ്പും സിനിമാമേഖലയിലെ പ്രമുഖ നടന്മാരുടെ കൂടെ തൃഷയുടെ പേര് ചർച്ചയായിട്ടുണ്ട്. അതിൽ മിക്കതും അഭ്യൂഹങ്ങളായി മാത്രം തുടർന്നു. എന്നാല്‍ മുമ്പൊരിക്കല്‍ തൃഷയുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതായിരുന്നു. പക്ഷേ, വിവാഹത്തിന് തെട്ട് മുമ്പ് തൃഷ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.

2015-ലാണ് തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തൃഷയും വരുണും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ‘റേഡിയൻസ് റിയൽറ്റി’യുടെ ഉടമസ്ഥനും സിനിമാ നിർമ്മാതാവുമായിരുന്നു വരുൺ മണിയൻ. ചെന്നൈയിൽ വെച്ച് അതീവ രഹസ്യമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

ALSO READ: ദളപതിയുടെ വിവാഹ ജീവിതത്തിന് വേണ്ടി പ്രാർത്ഥന, വേളാങ്കണയിൽ മുട്ടിലിഴഞ്ഞ് വിജയ് ആരാധകൻ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞ് വെറും അഞ്ച് മാസങ്ങൾക്കപ്പുറം, ബന്ധം തകർന്നതായി തൃഷ തന്നെ സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് തങ്ങള്‍ വിവാഹം വേണ്ടെന്ന് വച്ചതെന്ന് ഇരുവരും എവിടേയും വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ പല വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹശേഷം അഭിനയം നിർത്തണമെന്ന് വരുൺ ആവശ്യപ്പെട്ടതാണ് ബന്ധം തകരാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ വരുണിന്റെ കുടുംബത്തിലെ പലർക്കും ഈ ബന്ധത്തിന് താൽപര്യമില്ലെന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. വരുണിന്റെ പിതാവ് ഈ ബന്ധത്തെ എതിർത്തിരുന്നതായാണ് വിവരം. കൂടാതെ ധനുഷുമായുള്ള അടുപ്പവും ബന്ധത്തിന് വിള്ളൽ വീഴ്ത്തിയെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ