Mamitha Baiju: ആറായിരം രൂപ ആദ്യ പ്രതിഫലം; മമിത ബൈജു ഇന്ന് ഒരു ചിത്രത്തിന് വാങ്ങുന്നത് 15 കോടി?
Mamitha Baiju Remuneration: റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നിലവിൽ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായി മമിത ബൈജു മാറിയിരിക്കുകയാണ്.താരത്തിന്റെ പ്രതിഫലം ചർച്ചയായതോടെ മമിത പണ്ട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മമിത ബൈജു. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ തരംഗമായി മാറാൻ മമിതയ്ക്ക് സാധിച്ചു. പിന്നീട് താരത്തിനെ തേടിയെത്തിയത് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു. മലയാളത്തിനു പുറമെ അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. സൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ മമിതയായിരുന്നു ആദ്യ നിശ്ചയിച്ചിരുന്നത് എന്നാൽ ചില കാരണങ്ങളാൽ സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ മമിതയും ആ പ്രോജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ ഇതിനു പിന്നാലെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന് കരുതുന്ന ജനനായകനിൽ പ്രധാന വേഷത്തിൽ മമിത ബൈജു എത്തുന്നുണ്ട്. ഇതോടെ മമിതയുടെ മാർക്കറ്റ് കുത്തനെ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിലും മമിത പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.എന്നാൽ മമിത നായികയായി എത്തുന്ന ചിത്രത്തിലെ താരത്തിന്റെ പ്രതിഫലമാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പ്രദീപ് രംഗനാഥൻ നായകനാവുന്ന ഡ്യൂഡ് എന്ന ചിത്രത്തിനായി മമിത വാങ്ങിയ പ്രതിഫലമാണ് ചർച്ചവിഷയം. ചിത്രത്തിനായി 15 കോടി രൂപ മമിത വാങ്ങിയെന്നാണ് വിവിധ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും റിപ്പോർട്ട് ചെയ്യുന്നത്.
Also Read:‘എന്റെ ചോരയാണ് അത്, ഞാൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക?’ ആദിലയോട് ഷാനവാസ്
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നിലവിൽ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായി മമിത ബൈജു മാറിയിരിക്കുകയാണ്.താരത്തിന്റെ പ്രതിഫലം ചർച്ചയായതോടെ മമിത പണ്ട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യ ചിത്രത്തിലെ വേഷത്തിന് തനിക്ക് പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മമിത ബൈജു മുൻപ് പറഞ്ഞത്. രണ്ടാമത്തെ ചിത്രത്തിലെ അഭിനയത്തിന് 6000 രൂപ ശമ്പളമായി കിട്ടിയെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവിടെ നിന്നാണ് 15 കോടിയിലേക്കുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത്.