Influencer Shalu King: 14കാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ഇൻഫ്ലുവൻസർ ഷാലു കിംഗ് അറസ്റ്റിൽ
Influencer Muhammad Sali Arrest: മംഗലാപുരം എയർപോർട്ടിൽ വച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്നെത്തിയ ഉടനെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്.
Shalu KingImage Credit source: Instagram (Muhammad Sali )
കോഴിക്കോട്: 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻഫ്ലുവൻസറായഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റിൽ. കൊയിലാണ്ടിയിൽ പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
മംഗലാപുരം എയർപോർട്ടിൽ വച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്നെത്തിയ ഉടനെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ കൊയിലാണ്ടി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലവിൽ ചോദ്യം ചെയ്ത് വരികയാണ്. കാസർകോട് സ്വദേശിയാണ് ഷാലു കിംഗ് എന്ന മുഹമ്മദ് ഷാലി.
Updating…