Karthik Surya: അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനുഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!
Youtuber Karthik Surya’s Wedding: ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് കാർത്തികിനും വർഷയ്ക്കും കിട്ടാൻ പോകുന്നത്. കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള സമ്മാനവുമായി എത്തിയിരുന്നു. പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത ഒരു മോതിരമാണ് മഞ്ജുപിള്ള കാർത്തിക്കിന് സമ്മാനിച്ചത്.
നിരവധി ആരാധകരുള്ള യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും അവതാരകനുമാണ് കാർത്തിക് സൂര്യ. യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ താരം ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന യുട്യൂബേഴ്സിൽ ഒരാളാണ്. ഇതിനു പിന്നാലെ അവതാരകനായി താരം തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ താരം വിവാഹിതനാകാൻ പോകുന്നു. ജൂലൈ 11നാണ് വിവാഹം. അമ്മാവന്റെ മകൾ വർഷയാണ് വധു. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇവരുടെ സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിനിടെയിൽ താരത്തിന്റെ ആദ്യം മുടങ്ങിയ വിവാഹത്തിന്റെ കാര്യങ്ങളാണ് ചർച്ചയാകുന്നത്. രണ്ട് വർഷം മുമ്പ് കാർത്തികിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ തീയതി കുറിച്ചശേഷം ചില കാരണങ്ങളാൽ അത് മുടങ്ങി. വിവാഹം മുടങ്ങിയത് കാർത്തികിനെ വളരെയധികം ബാധിച്ചിരുന്നു. ഏറെ നാളുകൾ എടുത്താണ് കാർത്തിക് അതിൽ നിന്നും മുക്തനായത്.
പിന്നാലെയാണ് വർഷയിലേക്ക് എത്തുന്നത്. വീട്ടുകാരാണ് വർഷയെ കാർത്തികിന് വേണ്ടി കണ്ടെത്തുന്നത്. ഇരു കുടുംബക്കാരും സമ്മതം പറഞ്ഞതോടെയാണ് വിവാഹം ഉറപ്പിച്ചത്. അതേസമയം അത്യാഢംബരമായിട്ടാകും കാർത്തികിന്റെ വിവാഹം നടക്കുക. നിരവധി താരങ്ങളും യൂട്യൂബേഴ്‌സും വിവാഹത്തിൽ എത്തും. ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് കാർത്തികിനും വർഷയ്ക്കും കിട്ടാൻ പോകുന്നത്. കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള സമ്മാനവുമായി എത്തിയിരുന്നു. പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത ഒരു മോതിരമാണ് മഞ്ജുപിള്ള കാർത്തിക്കിന് സമ്മാനിച്ചത്.