AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഉപ്പ ഉമ്മയെ ഉപേക്ഷിച്ചപ്പോൾ ഭക്ഷണത്തിനായി ദർസ്സിൽ പോയി പഠിച്ചു, പക്ഷെ അവിടെ നേരിട്ടത് പീഡനമായിരുന്നു; മമ്മൂൻ

അഞ്ച് വയസ്സുള്ളപ്പോഴാണ് മമ്മൂൻ്റെ ഉപ്പ ഉമ്മയെ ഉപേക്ഷിക്കുന്നത്. തുടർന്നാണ് ഭക്ഷണ കിട്ടുമെന്ന പേരിൽ യത്തീംഖാനയിലു ദർസ്സിലും പോയി പഠിച്ചതെന്ന് സോഷ്യൽ മീഡിയ താരം വ്യക്തമാക്കുന്നു

ഉപ്പ ഉമ്മയെ ഉപേക്ഷിച്ചപ്പോൾ ഭക്ഷണത്തിനായി ദർസ്സിൽ പോയി പഠിച്ചു, പക്ഷെ അവിടെ നേരിട്ടത് പീഡനമായിരുന്നു; മമ്മൂൻ
MammuImage Credit source: mrz_mammu Instagram
jenish-thomas
Jenish Thomas | Updated On: 25 Jul 2025 21:51 PM

വിവാദ യുട്യൂബർ തൊപ്പിയെന്ന നിഹാദിനെ എല്ലാവർക്കും സുപരിചിതമാണ്. തൊപ്പി പ്രമുഖനായതിനൊപ്പം സോഷ്യൽ മീഡിയ താരത്തിൻ്റെ കൂടെ ലൈവിൽ വരുന്ന സുഹൃത്തുക്കളും ഇപ്പോൾ ശ്രദ്ധേയരായിട്ടുണ്ട്. തൊപ്പിക്കൊപ്പം മിക്കവാറും ലൈവിൽ കണ്ടുവരുന്ന ഒരാളാണ് മമ്മൂൻ എന്ന് എല്ലാവരും വിളിക്കുന്ന മുഹമ്മദ്. പ്രത്യേക ഹയർ സ്റ്റൈലും സംസാരശൈലിയും മമ്മൂന് മറ്റുള്ളവരെക്കാളും കൂടുതൽ ശ്രദ്ധ ലഭിക്കാറുണ്ട്.

19 വയസുകാരാനയ മമ്മൂൻ തൊപ്പിക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ ലൈവിൽ എത്താറുണ്ട്. എന്നാൽ തൻ്റെ ജീവിത സാഹചര്യങ്ങളെയും ബാല്യകാലത്തിൽ നേരിട്ട പ്രതിസന്ധികളെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂൻ ഇപ്പോൾ. തൻ്റെ മാതാവിനെ ഉപ്പ ഉപേക്ഷിച്ചതിന് ശേഷം ദർസ്സിൽ പോയി പഠിക്കേണ്ടി വന്നുയെന്നും അവിടെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നുയെന്ന് മമ്മൂൻ യുട്യൂബ് മാധ്യമമായ വെറ്റൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ആറാം ക്ലാസിലാണ് ഞാൻ ദർസ്സിൽ പോകുന്നത്. അതിന് മുമ്പ് യെത്തീംഖാനയിൽ പഠിച്ചിട്ടുണ്ട്. എനിക്ക് ഉമ്മയും ഒരു അനുജനുമാണുള്ളത്. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ എൻ്റെ ഉപ്പ ഉമ്മയെ ഒഴിവാക്കി പോയി. തുടർന്ന് എൻ്റെ നാട്ടിലെ ഒരാൾ എന്ന ദർസ്സിലേക്ക് കൊണ്ടുപോയി. നല്ല ഭക്ഷണം ഒക്കെ കിട്ടുമെന്ന് അറിഞ്ഞു, പിന്നെ നാട്ടിലുള്ള കുട്ടികളൊക്കെ പോകുന്നുണ്ടായിരുന്നു, അതുകൊണ്ട് അവിടെ പോകുന്നത് ആദ്യം ഇഷ്ടമുണ്ടായിരുന്നു. അവിടെ പോയി അറബി എല്ലാം മനപാഠമാക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. 10-15 അറബി പുസ്തകങ്ങൾ മനപാഠമാക്കണം.

ALSO READ : YouTuber Thoppi : ‘ഞാനിപ്പോൾ ആയിരം കോടി ഉണ്ടാക്കിയാലും എൻ്റെ കുടുംബം ഹാപ്പി ആകില്ല, അവർക്ക് ഇതൊക്കെ ഹറാമാണ്’

ഇത് പഠിച്ചില്ലെങ്കിൽ ഉസ്താദ് അടിക്കും. മൂന്ന് ചുരലുകൾ കൊണ്ടാണ് അടിക്കുന്നത്. അതിരാവിലെ 4.30ന് എഴുന്നേൽപ്പിക്കും, രാവിലെ ചുരുൽ കൊണ്ട് അടിച്ചാണ് എഴുന്നേൽപ്പിക്കും. അങ്ങനെ ആറ് വർഷം അവിടെ പഠിച്ചു. അവിടെ നിൽക്കാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. ഈ ഉസ്താദിനെ അടിച്ചാലോ എന്നുവരെ തോന്നിട്ടുണ്ട്. ഭക്ഷണം കിട്ടുമെല്ലോ എന്ന കരുതി പോയി ഞാൻ അവിടെ അകപ്പെടുകയായിരുന്നു. പെൺകുട്ടികളോട് ചുമ്മാതെ ഒന്ന് സംസാരിക്കുന്നത് കണ്ടാൽ വൈകിട്ട് ഉസ്താദ് വന്ന് അടിക്കും” മമ്മൂൻ അഭിമുഖത്തിൽ പറഞ്ഞു. ജയിൽ പോലെയുള്ള സാഹചര്യവും കൊടീയ പീഡനവും അവസാനം ദർസ്സ് പഠനം നിർത്താൻ തീരുമാനിക്കുകയായിരുന്നു മമ്മൂൻ കൂട്ടിച്ചേർത്തു

മമ്മൂൻ വെറ്റൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖം