AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

YouTuber Thoppi : ‘ഞാനിപ്പോൾ ആയിരം കോടി ഉണ്ടാക്കിയാലും എൻ്റെ കുടുംബം ഹാപ്പി ആകില്ല, അവർക്ക് ഇതൊക്കെ ഹറാമാണ്’

YouTuber Thoppi Family : തൊപ്പി എന്ന നിഹാദിൻ്റെ കുടുംബ കണ്ണൂരിലാണുള്ളത്. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.

YouTuber Thoppi : ‘ഞാനിപ്പോൾ ആയിരം കോടി ഉണ്ടാക്കിയാലും എൻ്റെ കുടുംബം ഹാപ്പി ആകില്ല, അവർക്ക് ഇതൊക്കെ ഹറാമാണ്’
ThoppiImage Credit source: MRZ Thoppi Instagram
Jenish Thomas
Jenish Thomas | Published: 14 Jul 2025 | 10:59 PM

വിവാദങ്ങളിലൂടെ ശ്രദ്ധേയനായ യുട്യൂബറാണ് തൊപ്പി എന്ന നിഹാദ്. പൊതുവേദിയിൽ തെറിപ്പാട്ട് പാടുകയും അതിന് പിന്നാലെ കേസാകുകയും അതിനോട് അനുബന്ധിച്ചുള്ള ചില വിവാദ സംഭവങ്ങൾ തൊപ്പിയെ സോഷ്യൽ മീഡിയയ്ക്ക് പുറത്ത് പലരും അറിഞ്ഞ് തുടങ്ങിയത്. ജെൻസി, ജെൻ ആൽഫ് കുട്ടികളിൽ ആവേശമായി മാറിയ തൊപ്പി പിന്നീട് മയക്കുമരുന്ന കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം തൊപ്പിയെന്ന കഥാപാത്രത്തിൽ നിന്നും മാറിയ മറ്റൊരു ലുക്കിലാണ് പ്രതിക്ഷ്യപ്പെട്ടത്.

അങ്ങനെയിരിക്കെയാണ് തൊപ്പി പ്രമുഖ സ്ടീമിങ് പ്ലാറ്റ്ഫോമായ കിക്കുമായി കരാറിൽ ഏർപ്പെട്ടുയെന്ന വിവരം പുറത്ത് വരുന്നത്. മണിക്കൂറിന് 2000 രൂപ എന്ന നിരക്കിലാണ് കിക്ക് തനിക്ക് നൽകുന്നതെന്ന് സ്ട്രമിങ്ങിനിടെ തെപ്പി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ മറ്റൊരു സ്ട്രീമിങ്ങിനിടെ തൻ്റെ കുടുംബത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയും നൽകുന്നുണ്ട്. കണ്ണൂർ സ്വദേശിയായ തൊപ്പി നിലവിൽ സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിലാണ്. എന്നാൽ ഇത്രയും സമ്പാദിക്കുമ്പോഴും കുടുംബത്തിന് എന്തുകൊണ്ട് പരിഗണന നൽകുന്നില്ലയെന്ന ചോദ്യത്തിനാണ് തൊപ്പി തൻ്റെ കുടുംബപശ്ചാത്തലം എങ്ങനെയാണെന്ന് വ്യക്തമാക്കുന്നത്.

ALSO READ : IshowSpeed: തൊപ്പിയുടെ കരാറിൽ ഞെട്ടിയോ?; ട്വിച്ച് ഐഷോസ്പീഡിന് നൽകുന്നത് 5100 കോടി!

സ്ട്രീമിങ്ങിനിടെ തൻ്റെ കുടുംബത്തെ കുറിച്ച് തൊപ്പി പറയുന്നത് ഇങ്ങനെ

താൻ തൻ്റെ കുടുംബത്തിലുള്ളവരെ ഇടയ്ക്ക് പോയി കാണാറുണ്ട്. എല്ലാവരും വിചാരിക്കുന്നത് പോലെയുള്ള ഒരു കുടുംബപശ്ചാത്തലമല്ല തൻ്റേത്. കുടുംബത്തിലുള്ളവരല്ലാതെ നാട്ടിലും വീടിൻ്റെ അടുത്തുമുള്ളവർ തൻ്റെ ഈ നേട്ടത്തെ അംഗീകരിക്കുന്നുണ്ട്. താൻ ഇനി ആയിരം കോടി അല്ലെങ്കിൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ വരുമാനം ഉണ്ടാക്കിയാലും അവരുടെ കാഴ്ചപാടിന് അനുസരിച്ച് അവർ ഒരിക്കലും സന്തോഷമായിട്ടിരിക്കില്ല. അവരുടെ കാഴ്ചപാട് പ്രകാരം ഇതൊക്കെ ഹറാമാണ്. അങ്ങനെ ജീവിക്കുന്ന കുറെ പേരുണ്ട് ഇവിടെ, അതുകൊണ്ട് താൻ എന്ത് ചെയ്തിട്ടും കാര്യമില്ല. കാരണം ബാങ്ക് ജോലി പോലും ഹറാമാണെന്ന് കരുതുന്നതാണ് അവർ. എന്നിട്ട് അവരുടെ കാഴ്ചപാടിൽ ഹലാലായിട്ടുള്ള ജോലിക്ക് പോയാൽ, ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്യുന്നത് പോലെയാകും. എന്നാൽ ഒരു സമയം ആകുമ്പോൾ ഇതെല്ലാം നിർത്തി അവരുടെ അടുത്തേക്ക് തന്നെ താൻ പോകുമെന്നും തൊപ്പി സ്ട്രീമിങ്ങിനിടെ അറിയിക്കുകയും ചെയ്തു.

കുടുംബത്തെ കുറിച്ച് തൊപ്പി പങ്കുവെച്ച വീഡിയോ