Viral News: 13കാരിയെ വിവാഹം കഴിക്കാനെത്തി 40കാരന്‍, പൊലീസ് കേസ്‌

Andhra Pradesh Shocker: ശ്രീനിവാസ് ഗൗഡ് എന്നയാളെ കൊണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് നന്ദിഗമ ഇൻസ്പെക്ടർ പി പ്രസാദ് പറഞ്ഞു. ഒരു പ്രാദേശിക പുരോഹിതനും ദമ്പതികളുമാണ് ഈ വിവാഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ്

Viral News: 13കാരിയെ വിവാഹം കഴിക്കാനെത്തി 40കാരന്‍, പൊലീസ് കേസ്‌

Image for representation purpose only

Published: 

01 Aug 2025 17:58 PM

ശൈശവ വിവാഹം രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാല്‍ ഇന്നും നിയമത്തിന്റെ കണ്ണില്‍ പെടാതെ ശൈശവ വിവാഹം നടത്താന്‍ ശ്രമിക്കുന്നവരുണ്ട്. പലപ്പോഴും പൊലീസിന്റെ ഇടപെടലിലാണ് ശൈശവ വിവാഹത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നത്. ഇത്തരത്തില്‍ ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രാപ്രദേശിലെ നന്ദിഗമയില്‍ പതിമൂന്നുകാരിയെ നാല്‍പതുകാരന്‍ വിവാഹം കഴിച്ച കേസില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ശ്രീനിവാസ് ഗൗഡ് എന്നയാളെ കൊണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് നന്ദിഗമ ഇൻസ്പെക്ടർ പി പ്രസാദ് പറഞ്ഞു. ഒരു പ്രാദേശിക പുരോഹിതനും ദമ്പതികളുമാണ് ഈ വിവാഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

പിന്നീട് പൊലീസ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ശ്രീനിവാസ് ഗൗഡ് പെൺകുട്ടിയുടെ അമ്മ, വിവാഹ ദല്ലാളന്മാരായ പെന്റയ്യ, ഭാര്യ യാദമ്മ, വിവാഹം നടത്തിക്കൊടുത്ത പുരോഹിതൻ ആഞ്ജനേയുലു എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

Also Read: Viral News: കൊലക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച് കെമിസ്ട്രി പ്രൊഫസര്‍, ഒടുവില്‍

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും