AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arunachal pradesh Bus Accident: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം; സംഭവം അരുണാചൽ പ്രദേശിൽ

Arunachal pradesh Bus Accident: ആകെ ബസിലുണ്ടായിരുന്നത് 21 പേരാണ . തിങ്കളാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ നടന്ന്...

Arunachal pradesh Bus Accident: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം; സംഭവം അരുണാചൽ പ്രദേശിൽ
Arunachal Pradesh bus accidentImage Credit source: TV9 Network
ashli
Ashli C | Published: 11 Dec 2025 19:33 PM

അരുണാചല്‍ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ നിരവധി പേർ മരിച്ചു. ഹയുലിയാങ്– ചാഗ്ലഗാം റോഡില്‍ ആണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 45 കിലോ മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരെ നിന്നുമാണ് ബസ് കൊക്കയിലേക്ക് പതിച്ചത്. സംഭവത്തിൽ 17 പേർ മരിച്ചതായി റിപ്പോർട്ട്.

ALSO READ: യുട്യൂബ് നോക്കി ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം; ഡോക്ടർ പിടിയിൽ

അസമിലെ തിന്‍സുകിയയില്‍ നിന്ന് തൊഴിലാളികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചൈന അതിര്‍ത്തിക്കടുത്താണ് അപകടം. ആകെ ബസിലുണ്ടായിരുന്നത് 21 പേരാണ . തിങ്കളാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ നടന്ന് രാവിലെ പതിനൊന്ന് മണിയോടെ മുകളിലെത്തി അധികൃതരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കെട്ടിട നിർമ്മാണ ജോലികൾക്ക് വേണ്ടി ഏഴാം തീയതിയാണ് തൊഴിലാളികൾ തിൻസുകിയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഇവർ കഴിഞ്ഞദിവസം ജോലിസ്ഥലത്ത് എത്തേണ്ടതായിരുന്നു. എന്നാൽ ഒരാളും ജോലിസ്ഥലത്ത് എത്താതിരുന്നതോടെ കോൺട്രാക്ടർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തിൽ അന്വേഷണം നടത്തി വരുമ്പോൾ ആണ് പരിക്കേൽ ഒരാൾ ഇന്ന് നടന്ന ബോർഡർ റോഡ് ടാസ്ക് ഫോഴ്സ് ക്യാമ്പിൽ എത്തി അപകടത്തിന്റെ വിവരം അറിയിച്ചത്.

ഉടനെ പരിക്കേറ്റ അയാൾക്ക് പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. പിന്നാലെ ബാക്കിയുള്ളവരെ സംഭവസ്ഥലത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ബിആർടിഎഫ് അറിയിച്ചു.. ചഗ്ലഗാം എത്തുന്നതിന് 11 കിലോമീറ്റർ മാത്രം ശേഷിക്കുമ്പോഴാണ് ബസ് റോഡിൽ നിന്നും മക്കയിലേക്ക് പറഞ്ഞത്. പ്രദേശത്ത് മൊബൈലിന്റെ കളക്റ്റിവിറ്റി ഇല്ലാത്തതും വിവരം പുറംലോകം അറിയുന്നതിന് തടസ്സമായി മാറുകയായിരുന്നു.