False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

Journalists Arreted For Framing: വ്യാജ ബലാത്സംഗക്കേസിൽ കുടുക്കിയ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കുടുക്കിയ രണ്ട് മാധ്യമപ്രവർത്തകരാണ് അറസ്റ്റിലായത്.

False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

14 Apr 2025 07:50 AM

വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കള്ളക്കേസിൽ കുടുക്കിയതിനാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ കെന്ദ്രപര ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇയാൾക്കെതിരെ വ്യാജ പരാതിനൽകിയ കൂട്ടുപ്രതിയായ യുവതി ഒളിവിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ ജീവനൊടുക്കിയത്. പട്കുറ പോലീസ് സ്റ്റേഷന് കീഴിൽ താമസിക്കുന്ന 50 വയസുകാരൻ സ്വയം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 31 വയസുകാരനായ യുവതിയും രണ്ട് മാധ്യമപ്രവർത്തകരുമാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഈ മാധ്യമപ്രവർത്തകർ പ്രേരിപ്പിച്ചതോടെയാണ് യുവതി ഇയാൾക്കെതിരെ പരാതിപ്പെട്ടത്. മൂന്ന് മക്കളുടെ പിതാവാണ് മരിച്ച 50 വയസുകാരൻ. തുടർന്ന് ഇയാളുടെ ഭാര്യ ഇവർക്കെതിരെ മാധ്യമപ്രവർത്തകർക്കും യുവതിയ്ക്കുമെതിരെ പരാതിനൽകുകയായിരുന്നു. ഭർത്താവിൻ്റെ മരണത്തിന് ഉത്തരവാദി ഈ മൂന്ന് പേരാണെന്നായിരുന്നു പരാതി. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു.

മാധ്യമപ്രവർത്തകരിൽ ഒരാൾ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരനാണ്. മറ്റേയാൾ ഒരു യൂട്യൂബ് ചാനൽ നടത്തുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒളിവിൽ പോയ യുവതിയ്ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

യുവതി അമ്മാവനെ വിവാഹം കഴിച്ചു
മധ്യപ്രദേശിൽ യുവതി അമ്മാവനെ വിവാഹം കഴിച്ചു. അമ്മാവനുമായി പ്രണയത്തിലായ യുവതി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ദാബ്രയിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള പ്രണയം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഒളിച്ചോടി വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്.

ഒളിച്ചോട്ടത്തിൻ്റെ കാര്യം പുറത്തറിഞ്ഞതോടെ മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രയാഗ്‌രാജിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഇതിനകം വിവാഹിതരായ അവർ നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം