Viral Video: ‘സ്കൂളിൽ പോകേണ്ട , പുസ്തകങ്ങളില്ല, പരീക്ഷയില്ല! പകരം യാത്രകൾ, കളികൾ’; മക്കൾക്ക് വേറിട്ട പഠനരീതിയുമായി ഒരു കുടുംബം

Kolkata Couple's Unconventional Approach to Education: മക്കളെ സ്കൂളിൽ‍ അയക്കാതെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ ഷെനാസ് ട്രഷറിയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Viral Video: സ്കൂളിൽ പോകേണ്ട , പുസ്തകങ്ങളില്ല, പരീക്ഷയില്ല! പകരം യാത്രകൾ, കളികൾ; മക്കൾക്ക് വേറിട്ട പഠനരീതിയുമായി ഒരു കുടുംബം

Viral Video

Published: 

01 Mar 2025 | 11:32 AM

പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ദിവസവും കാണുന്നത്. ഇതിൽ ചിലത് വലിയ രീതിയിൽ വൈറലാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. സ്വന്തം മക്കൾക്ക് വേറിട്ട പഠനരീതി ഏർപ്പെടുത്തിയിരിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും വീഡിയോ ആണ് അത്. മക്കളെ സ്കൂളിൽ‍ അയക്കാതെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ ഷെനാസ് ട്രഷറിയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കൊൽക്കത്തയിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ ജീവിത രീതിയാണ് വീഡിയോയിൽ പറയുന്നത്. മക്കളെ സ്‌കൂളിൽ വിട്ട് വിദ്യാഭ്യാസം നൽകുന്ന രീതി സമയം പാഴാക്കുന്നന് തുല്യമാണെന്നാണ് ദമ്പതികൾ വീഡിയോയിലൂടെ പറയുന്നത്. അൺസ്കൂളിം​ഗ് എന്നത് പുതിയ ഒരു ട്രെൻഡ് ആണെന്നും. ഹോംസ്‌കൂളിംഗ്’ അല്ല ഇതെന്നും ഇവർ വാദിക്കുന്നു. എന്നാൽ ഇവർ സ്വന്തം മക്കളെ വീട്ടിലിരുത്തി കൃത്യമായി പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നു. വീഡിയോയിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയും കുടുംബം വിശദീകരിക്കുന്നുണ്ട്. പ്രകൃതിയിൽ ചുറ്റിനടക്കുക, യാത്ര ചെയ്യുക, കളിക്കുക എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു. തങ്ങളുടെ കുട്ടികളെ സംരംഭകരായി വളർത്തുന്നുണ്ടെന്നും ഭാവിയിൽ അവരുടെ കരിയറിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മാതാപിതാക്കൾ വിശദീകരിക്കുന്നു.

 

Also Read:കുംഭമേളയ്ക്കെത്താനാവാത്ത ഭർത്താവിനായി യുവതിയുടെ ഡിജിറ്റൽ സ്നാനം; ചടങ്ങ് നടത്തിയത് ഫോൺ നദിയിൽ മുക്കി

നിമിഷ നേരെ കൊണ്ടാണ് വീഡിയോ വൈറലായത്. 20 ദശലക്ഷത്തിലധികം പേർ വീഡിയോ ഇതിനകം വീഡിയോ കണ്ട്. എന്നാൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വീഡിയോക്ക് താഴെ വരുന്നത്. ഒരു കുട്ടിയെ സ്‌കൂളിൽ അയക്കുന്നത് പഠിക്കാൻ മാത്രമല്ല. സമപ്രായക്കാരായ മറ്റ് കുട്ടികളുമായി കൂടിച്ചേരാൻ പറ്റുന്ന സ്ഥലമാണ് സ്‌കൂൾ. വർഷങ്ങളോളം അവർ അടുത്ത് ഇടപഴകുമ്പോൾ സ്വഭാവത്തിൽ തന്നെ വലിയ മാ​റ്റങ്ങൾ സംഭവിക്കുമെന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരാൾ സ്‌കൂളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ മ​റ്റു എവിടെ നിന്നും ലഭിക്കില്ല എന്നാണ് പ്രതികരിച്ചത്. അതേസമയം ഇവരുടെ പഠനരീതിയെ അം​ഗീകരിച്ചവരുമുണ്ട്. 50 വർഷം പഴക്കമുള്ള സിബിഎസ്ഇ, എൻസിഇആർടി പാഠ്യപദ്ധതി ഇപ്പോഴും പഠിക്കുന്ന മറ്റ് കുട്ടികളേക്കാൾ ഈ കുട്ടികൾ വളരെ മിടുക്കരായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ