‘ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് എസ്. ജയശങ്കറിൻ്റെ മറുപടി

India Tears Into Pakistan at UNHRC: "Focus on Your Economy, Not Exporting Terror: മറ്റുള്ളവരുടെ ഭൂമി ആഗ്രഹിക്കുന്നതിനോ ഭീകരവാദം കയറ്റുമതി ചെയ്യുന്നതിനോ പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പാപാകിസ്ഥാനിലെ ജനങ്ങൾക്ക് നല്ലത്. കാരണം ഇത്തരം കാര്യങ്ങൾ രാജ്യത്തിൻ്റെ സാമ്പത്തിക നിലനിൽപ്പിനായുള്ള വായ്പാ തിരിച്ചടവുകൾക്ക് അവരെ സഹായിക്കില്ല

ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?; പാക് മാധ്യമപ്രവർത്തകന് എസ്. ജയശങ്കറിൻ്റെ മറുപടി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

Updated On: 

26 Sep 2026 | 07:14 AM

പാകിസ്ഥാനിലെ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് ഇന്ത്യൻ സർക്കാർ എപ്പോഴാാണ് നിർത്തുക എന്ന് ചോദിച്ച മാധ്യമപ്രവർത്തകന് ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. “ഒരു ഭീകരവാദ രാജ്യമണോ എന്നോട് ഈ ചോദ്യം ചോദികുന്നത്” എന്നായിരുന്നു ജയശങ്കറിൻ്റെ മറുചോദ്യം. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ സംബ്ലിയുടെ 81-ാമത് സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. വീണ്ടൂം മാധ്യമ പ്രവർത്തകൻ ചോദ്യങ്ങൾ തുടർന്നുവെങ്കിലും മന്ത്രിയും മറ്റു പ്രതിനിധികളും കസേരയിൽ നിന്നും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോവുകയായിരുന്നു.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ പാക് ഭീകരർ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരു നേപ്പാൾ പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ ആക്രമണങ്ങൾ നടത്തി. മുസാഫറാബാദ്, കോട്ലി, ബഹവൽപൂർ, റാവൽകോട്ട്, ചക്സ്വരി, ഭിംബർ, നീലം വാലി, ഝലം, ചക്വാൽ എന്നീ പ്രദേശങ്ങളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി

Also Read: Iran-US Conflict: അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറെടുക്കുന്നു; കരാര്‍ പുനഃസ്ഥാപിക്കണമെന്ന് പ്രസിഡന്റ്

അതേസമയം ഐക്യരാഷ്ട്ര സഭയിലും പകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചു. മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ കൈവശപ്പെടുത്താനോ, ഭീകരവാദത്തെ പിന്തുണയ്ക്കാനോ ശ്രമിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബുധനാഴ്ച നടന്ന മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ക്ഷിതിജ് ത്യഗി പറഞ്ഞൂ. മറ്റുള്ളവരുടെ ഭൂമി ആഗ്രഹിക്കുന്നതിനോ ഭീകരവാദം കയറ്റുമതി ചെയ്യുന്നതിനോ പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പാപാകിസ്ഥാനിലെ ജനങ്ങൾക്ക് നല്ലത്. കാരണം ഇത്തരം കാര്യങ്ങൾ രാജ്യത്തിൻ്റെ സാമ്പത്തിക നിലനിൽപ്പിനായുള്ള വായ്പാ തിരിച്ചടവുകൾക്ക് അവരെ സഹായിക്കില്ല എന്നും ത്യാഗി വ്യക്തമാക്കി.

ജൂണിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നിരവധി സാധാരണക്കാരാണ് പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടത്. പാക് അധിന കശ്മീരിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവശ്യ സാധനങ്ങളുടെ ക്ഷാമവും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഭക്ഷണവും ഇന്ധനവും മരുന്നുകളും വിതരണം ചെയ്യുന്നത് ഇസ്ലാമാബാദ് തടയുകയാണ് എന്ന് പ്രതിഷേധക്കാർ അന്ന് ആരോപിച്ചിരുന്നു. പ്രതിഷേധത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിനെ കുറിച്ചും കൗൺസിലിനെ അറിയിച്ചിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നമാണെന്നായിരുന്നു പാകിസ്ഥാൻ ഇതിന് നൽകിയ മറുപടിയെന്നും ത്യാഗി കൂട്ടിച്ചേർത്തു.

English Summary

EAM S Jaishankar strongly rebuked a Pakistani journalist’s question on terrorism. Meanwhile, Indian diplomat Kshitij Tyagi slammed Pakistan at the UNHRC, asking them to focus on their failing economy.

Loading...
Unable to load recommendations.
Follow Us
Related Stories
Chennai Metro: ചെന്നൈ മെട്രോ യാത്രക്കാർക്ക് പുതിയ പാത; പൂനമല്ലി–വടപളനി ഉദ്ഘാടനം ഒക്ടോബർ 11ന്
Sikkim Landslide: കനത്ത മഴക്കൊപ്പം ഉരുൾപൊട്ടലും, സിക്കിമിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി
അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
കേന്ദ്രമന്ത്രിമാർക്ക് പുതിയ ദൗത്യം; താഴെത്തട്ടിൽ സജീവമാകാൻ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ടോൾ പ്ലാസകളിൽ ഇനി വണ്ടി നിർത്തേണ്ട; ദേശീയപാതകളിൽ പുതിയ സംവിധാനം വരുന്നു
Delhi Metro: ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക് ആശ്വാസം: പ്രധാന വികസന പദ്ധതികൾക്ക് പച്ചക്കൊടി
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം