AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahmedabad Plane Crash: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് തകർന്നു വീണത്.പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.

Ahmedabad Plane Crash: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും
Air India Crash Site AhmadabadImage Credit source: PTI
Nithya Vinu
Nithya Vinu | Edited By: Nandha Das | Updated On: 12 Jun 2025 | 04:05 PM

അഹമ്മദാബാദിൽ തകർന്ന് വീണ് വിമാനത്തിന് 11 വർഷത്തെ പഴക്കമുണ്ടായിരുന്നതായി റിപ്പോ‍ർട്ട്. വിമാനത്തില്‍ 242 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരും ഉണ്ടെന്നാണ് വിവരം.

രക്ഷാദൗത്യത്തിന് എൻഡിആ‍ർ സംഘം എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കമ്പനിയാണ് അപകടത്തിൽപ്പെട്ടത്.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് തകർന്നു വീണത്.പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ടെക്ക് ഓഫ് ചെയ്യുമ്പോൾ മരത്തിൽ ഇടിച്ചതാണ് അപകടകാരണം.