Siddaramaiah: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, കർണാടകയിൽ നേതൃമാറ്റമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

Karnataka leadership: നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് സുർജെവാല കർണാടകയിൽ എത്തി നേതാക്കളുമായി ചർ‍ച്ച നടത്തിയത്.

Siddaramaiah: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, കർണാടകയിൽ നേതൃമാറ്റമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ

Updated On: 

02 Jul 2025 | 06:40 AM

കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ തുടരുമെന്നും നേതൃമാറ്റമുണ്ടാവില്ലെന്നും എഐസിസിസ ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും അനുയായികളുടെ ആഹ്വാനങ്ങളും തുടരുന്നതിനിടെയാണ് രൺദീപ് സുർജെവാലയുടെ പ്രതികരണം.

നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് സുർജെവാല കർണാടകയിൽ എത്തി നേതാക്കളുമായി ചർ‍ച്ച നടത്തിയത്. പിന്നാലെ നേതൃമാറ്റം വേണ്ട എന്ന തീരുമാനത്തിൽ എത്തിയതായി മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു.

ALSO READ: പ്രധാനമന്ത്രിയുടെ വിദേശയാത്ര ഇന്നുമുതൽ; 5 രാജ്യങ്ങൾ സന്ദർശിക്കും, വിമർശനവുമായി കോൺഗ്രസ്

അതേസമയം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്നും അവാവശ്യ പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ സിദ്ധരമയ്യക്കും ഡി.കെ ശിവകുമാറിനുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വൈകാതെ കർണാടക കോൺ​ഗ്രസിനെ വിള്ളലിലേക്ക് നയിക്കുമെന്ന് കരുതുന്നതായും സുർജെവാല ചൂണ്ടിക്കാട്ടി.

അധികാരമാറ്റത്തെക്കുറിച്ച് പരസ്യ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. നേരത്തെ, മന്ത്രി പ്രിയങ്ക് ഖാർഗെയും നിലവിലെ നേതൃത്വത്തിൽ ഒരു അതൃപ്തിയും ഇല്ലെന്നും, മുഖ്യമന്ത്രിയുടെ സ്ഥാന മാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍