AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Annamalai: തമിഴ്നാട്ടിൽ അണ്ണാമലൈ തരംഗം; ‘വി ദ് ലീഡേഴ്സ്’-ലേക്ക് ഒഴുകുന്നത് ലക്ഷക്കണക്കിന് അനുയായികൾ

Annamalai's We The Leaders Gets 8 Lakh Members: കഴിഞ്ഞ വെള്ളിയാഴ്ചയാണ് അണ്ണാമലൈ ബിജെപി വിട്ടത്. നിരവധി ബിജെപി പ്രവർത്തകരും പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്. ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ 2020ലാണ് ജോലി രാജിവച്ച് ബിജെപിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ പതിനെട്ട് മാസങ്ങളായി ബിജെപിയുമായി അഭിപ്രായ ഭിന്നതകൾ തുടരുകയായിരുന്നു.

Annamalai: തമിഴ്നാട്ടിൽ അണ്ണാമലൈ തരംഗം; ‘വി ദ് ലീഡേഴ്സ്’-ലേക്ക് ഒഴുകുന്നത് ലക്ഷക്കണക്കിന് അനുയായികൾ
അണ്ണാമലൈImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 06 Jun 2026 | 07:47 AM

ചെന്നൈ: ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച കെ അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണയെന്ന് റിപ്പോർട്ടുകൾ. അണ്ണാമലൈ പുതുതായി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനമായ വി ദ് ലീഡേഴ്സ് തുടക്കത്തിൽ തന്നെ ലക്ഷക്കണക്കിന് അനുയായികളെ ആണ് നേടിയത്. ‘വി ദ ലീഡേഴ്‌സ്’ എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്‌ട്രേഷന്റെ ആദ്യ മണിക്കൂറിൽ തന്നെ ലക്ഷങ്ങളാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്. പുതിയ പ്രസ്ഥാനം ആരംഭിച്ച വെറും എട്ട് മണിക്കൂറുകൾക്കകം 8 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സംഘടനയിൽ അംഗങ്ങളായെന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അണ്ണാമലൈ ബിജെപി വിട്ടത്. നിരവധി ബിജെപി പ്രവർത്തകരും പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന് മാത്രം മേൽക്കൈയുണ്ടായിരുന്ന തമിഴ്നാട്ടിൽ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇനി ബിജെപി എന്ന പരീക്ഷണം തമിഴ്നാട്ടിൽ വേണ്ടത്ര വിജയിച്ചേക്കില്ലെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് അണ്ണാമലൈ പുതിയ രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തിയെന്നാണ് വിവരം.

ALSO READ: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ

ഐപിഎസ്-ൽ നിന്ന് ബിജെപിയിലേക്ക്

ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ 2020ലാണ് ജോലി രാജിവച്ച് ബിജെപിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ പതിനെട്ട് മാസങ്ങളായി ബിജെപിയുമായി അഭിപ്രായ ഭിന്നതകൾ തുടരുകയായിരുന്നു. ഇതിനെതുടർന്നാണ് പുതിയ നീക്കം. ഡൽഹിയിൽ അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാണ് ആറ് വർഷത്തെ ബിജെപി ബന്ധം അദ്ദേഹം അവസാനിപ്പിച്ചത്. അണ്ണാമലൈ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉന്നത നേതൃത്വം ഉറപ്പുനൽകിയെങ്കിലും തീരുമാനം മാറ്റാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് സൗഹാർദപരമായി പാർട്ടിയിൽ നിന്ന് രാജി വയ്ക്കുകയായിരുന്നു.

ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതൽ പുതിയ വഴിയാണെന്നും അണ്ണാമലൈ രാജിക്ക് ശേഷം വ്യക്തമാക്കി. പാർട്ടിയെ വളർത്താൻ സമയം വേണമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. നിലവിൽ ഒരു സംഘടന എന്ന നിലയിലാണ് വി ദ് ലീഡേഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്. വൈകാതംതന്നെ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറിയേക്കാം.

രജനീകാന്തിന്റെ പിന്തുണ

തമിഴ് സിനിമാതാരം രജനീകാന്തിന്റെ ആശീർവാദത്തോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങുന്നതെന്ന് അണ്ണാമലൈ വെളിപ്പെടുത്തിയിരുന്നു. ഇതിന് സമാന്തരമായി രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് മക്കൾ മേട എന്ന പേരിൽ ഒരു സാമൂഹ്യ പോരാട്ട വേദിക്കും രൂപം നൽകിയിട്ടുണ്ട്.

സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ യാത്രയുടെ തുടക്കം എന്നാണ് അണ്ണാമലൈ തന്റെ പുതിയ പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നത്. അഴിമതിരഹിതമായ ഒരു രാഷ്ട്രീയ സാഹചര്യം തമിഴ്‌നാട്ടിൽ ഒരുക്കുക എന്നതാണ് ലക്ഷ്യം. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്’ പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായി ‘വി ദ് ലീഡേഴ്സ്’ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Former Tamil Nadu BJP president K. Annamalai has resigned from the BJP and launched a new political movement called ‘We The Leaders’. New platform received an overwhelming response, reportedly attracting around 8 lakh volunteers within just eight hours of its launch.

Follow Us