Arvind Kejriwal: കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ കേന്ദ്രവും സി.ബി.ഐയും ഗൂഢാലോചന നടത്തിയെന്ന് എ.എ.പി.

Delhi excise policy case: ഡൽഹി മദ്യ നയ കേസിൽ കെർജിവാളിനെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Arvind Kejriwal: കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ കേന്ദ്രവും സി.ബി.ഐയും ഗൂഢാലോചന നടത്തിയെന്ന് എ.എ.പി.

Arvind Kejriwal. (Image Credits: PTI)

Published: 

26 Jun 2024 | 07:25 AM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിന് മണിക്കൂറുകൾക്ക് കെജ്‌രിവാളിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സിബിഐയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. ഡൽഹി മദ്യ നയ കേസിൽ കെർജിവാളിനെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ തിഹാർ ജയിലിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട് മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രിയെ ബുധനാഴ്ച രാവിലെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സഞ്ജയ് സിങ്ങിൻ്റെ അവകാശവാദങ്ങളോട് ബി ജെ പിയിൽ നിന്ന് പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് എ എ പി എം പി സഞ്ജയ് സിംഗ് എക്‌സിൽ ഒരു വീഡിയോ പങ്കിട്ടു.

ALSO READ: ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമല്ല; ഇതിന് മുമ്പ് മത്സരം നടന്നത് എപ്പോൾ?

വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നാണ് അറസ്റ്റിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതെന്നും കെജ്‌രിവാളിന് ജാമ്യം ലഭിക്കാൻ ഉയർന്ന സാധ്യതയുള്ള സമയത്ത് സിബിഐ ഉദ്യോഗസ്ഥരുമായി ചേർന്ന് ബിജെപി നേതൃത്വത്തിൽ കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്നും പറഞ്ഞു.

ബുധനാഴ്ച സുപ്രീം കോടതിയിൽ നിന്ന്, കെജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ സാധ്യതയുള്ള ഒരു സമയത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം സി.ബി.ഐ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. സി.ബി.ഐ കള്ളക്കേസിൽ കുടുക്കാനും അറസ്റ്റ് ചെയ്യാനും അവർ പദ്ധതിയിട്ടിട്ടുണ്ട്,” എന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

രാജ്യം മുഴുവൻ ബിജെപിയുടെ അതിക്രമങ്ങൾ വീക്ഷിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് എങ്ങനെ നീതി ലഭിക്കും? ഇതിനെതിരെ ജനങ്ങൾ നിലകൊള്ളും,” എന്നും അദ്ദേഹം പറഞ്ഞു. അബ്കാരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്