BEML: 19-ാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് 2025-ൽ തിളങ്ങി BEML Ltd

BEML Ltd At Global Communication Conclave: പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കൽ, ലീഡർഷിപ്പ്, ഡിജിറ്റൽ-ഫസ്റ്റ് സമീപനം, ശക്തമായ മാധ്യമബന്ധങ്ങൾ, നവീന കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഉള്ളടക്കമൂല്യമുള്ള പദ്ധതികൾക്കാണ് ഈ അംഗീകാരങ്ങൾ ലഭിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

BEML: 19-ാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് 2025-ൽ തിളങ്ങി BEML Ltd

BEML

Published: 

29 Sep 2025 09:08 AM

ഗോവ: സെപ്റ്റംബർ 28, 2025 – പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (PRCI) സംഘടിപ്പിച്ച 19-ാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് 2025-ൽ മികച്ച കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടി BEML.

ഗോവയിൽ നടന്ന ഈ കോൺക്ലേവിൽ, BEML ബിസിനസ് കമ്മ്യൂണിക്കേഷൻ ലീഡർഷിപ്പ്, കണ്ടന്റ് മാർക്കറ്റിംഗ്, കോർപ്പറേറ്റ് പാർട്നർഷിപ്പ്, ടേബിൾ കലണ്ടർ, കോർപ്പറേറ്റ് ബ്രോഷർ എന്നീ അഞ്ച് വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കൽ, ലീഡർഷിപ്പ്, ഡിജിറ്റൽ-ഫസ്റ്റ് സമീപനം, ശക്തമായ മാധ്യമബന്ധങ്ങൾ, നവീന കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഉള്ളടക്കമൂല്യമുള്ള പദ്ധതികൾക്കാണ് ഈ അംഗീകാരങ്ങൾ ലഭിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

BEML നേടിയ ഈ നേട്ടം, സ്ട്രാറ്റജിക് സ്റ്റോറി ടെല്ലിങ്, ലക്ഷ്യബോധമുള്ള കമ്മ്യൂണിക്കേഷൻ, പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയിലുണ്ടായ കമ്പനിയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. BEML Corporate Co. കമ്മ്യൂണിക്കേഷൻ മേധാവി തപഷ് തലുക്ദാർ പുരസ്കാരം ഏറ്റുവാങ്ങി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും