Bengaluru Jobs: പ്രൊഫഷണലുകള്‍ക്ക് ബെംഗളൂരു മതി! സിലിക്കണ്‍ വാലിയിലെന്തുണ്ട്?

Why Young Professionals Love Living in Bengaluru: ജോലി തേടിയെത്തുന്ന യുവാക്കള്‍ക്ക് ബെംഗളൂരു ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്നതാണ് ഏറ്റവും പ്രധാനം. ധാരാളം ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഉള്ള നഗരമാണ് ബെംഗളൂരു. ഇന്‍ഫോസിസ്, വിപ്രോ പോലുള്ള പ്രമുഖ കമ്പനികളുടെ ആസ്ഥാനവും ബെംഗളൂരുവിലാണ്.

Bengaluru Jobs: പ്രൊഫഷണലുകള്‍ക്ക് ബെംഗളൂരു മതി! സിലിക്കണ്‍ വാലിയിലെന്തുണ്ട്?

ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യം

Published: 

03 Mar 2026 | 04:18 PM

ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന നഗരമാണ് ബെംഗളൂരു. ധാരാളം ആളുകള്‍ ജോലി, പഠനം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് എത്തുന്നു. യുവ പ്രൊഫഷണലുകളാണ് ഇവിടേക്ക് എത്തുന്ന ഭൂരിഭാഗം ആളുകളും. എന്താണ് ചെറുപ്പക്കാരെ ബെംഗളൂരുവിലേക്ക് ആകര്‍ഷിക്കുന്നതെന്ന് അറിയാമോ?

തൊഴില്‍ അവസരങ്ങള്‍

ജോലി തേടിയെത്തുന്ന യുവാക്കള്‍ക്ക് ബെംഗളൂരു ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്നതാണ് ഏറ്റവും പ്രധാനം. ധാരാളം ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഉള്ള നഗരമാണ് ബെംഗളൂരു. ഇന്‍ഫോസിസ്, വിപ്രോ പോലുള്ള പ്രമുഖ കമ്പനികളുടെ ആസ്ഥാനവും ബെംഗളൂരുവിലാണ്. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക് സിറ്റി, ഔട്ടര്‍ റിങ് റോഡ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സാധ്യത വളരെ കൂടുതലാണ്.

നൈറ്റ് ലൈഫ്

കോറമംഗല, ഇന്ദിരാനഗര്‍ പോലുള്ള ബെംഗളൂരുവിലെ നഗരങ്ങള്‍ നൈറ്റ് ലൈഫ് എന്ന മായാലോകം വഴിയാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. വീക്കന്‍ഡ് ബ്രഞ്ച്, ലൈവ് മ്യൂസിക്, സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോകള്‍ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതയാണ്.

കാലാവസ്ഥ

രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ കാലാവസ്ഥ വളരെ നല്ലതാണ്. അതിശക്തമായ ചൂടോ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. അതിനാല്‍ തന്നെ ആളുകള്‍ക്ക് വളരെ മികച്ച ജീവിതാന്തരീക്ഷം ലഭിക്കുന്നു.

Also Read: Bengaluru Highspeed Train: 8 മണിക്കൂറില്‍ നിന്ന് രണ്ടിലേക്ക്; ബെംഗളൂരു യാത്ര ശരവേഗത്തില്‍ കഴിയും

പാര്‍ക്കുകള്‍

നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ കബ്ബോണ്‍ പാര്‍ക്ക്, ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ വലിയ പാര്‍ക്കുകളുണ്ട്. നന്ദി ഹില്‍സ് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ബെംഗളൂരുവിന് അടുത്താണ്.

താമസ സൗകര്യം

എച്ച്എസ്ആര്‍ ലേ ഔട്ട്, ബെല്ലന്ദൂര്‍, മറത്തഹള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കോ ലിവിങ് സ്‌പേസുകളും ഫ്‌ളാറ്റുകളും ലഭ്യമാണ്. ഇത് യുവാക്കള്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ